ഭീകരസംഘടനയായ ജമാഅത്ത് ഉൽ മുജാഹിദ്ദീന്റെ പ്രവർത്തനം കേരളത്തിൽ വർധിച്ചതായി NIA

ഭീകര സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി സംശയമുള്ള 125 പേരുടെ വിവരങ്ങൾ ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകിയിട്ടുണ്ട്

News18 Malayalam | news18
Updated: October 14, 2019, 1:39 PM IST
ഭീകരസംഘടനയായ ജമാഅത്ത് ഉൽ മുജാഹിദ്ദീന്റെ പ്രവർത്തനം കേരളത്തിൽ വർധിച്ചതായി NIA
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 14, 2019, 1:39 PM IST IST
  • Share this:
ന്യൂഡൽഹി: ഭീകരസംഘടനയായ ജമാഅത്ത് ഉൽ മുജാഹിദ്ദീന്റെ പ്രവർത്തനം കേരളത്തിൽ വർധിച്ചതായി ദേശീയ അന്വേഷണ ഏജൻസി (NIA).സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് മേധാവികളുടെയും ഭീകര വിരുദ്ധ സ്ക്വാഡ് മേധാവികളുടേയും ദേശീയ സമ്മളനത്തിലായിരുന്നു കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എൻഐഎ ഇക്കാര്യം അറിയിച്ചത്.

Also Read-തൊഴിയൂർ സുനില്‍ വധം: സംസ്ഥാനത്തെ നാല് ബിജെപി പ്രവർത്തകരുടെ വധത്തിന് പിന്നിലും 'ജം ഇയത്തുൽ ഹിസാനിയ'

ഭീകര സംഘടനയായ ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശിന്റെ പ്രവർത്തനം കേരളം, കർണാടകം, ബീഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വർധിച്ചിട്ടുണ്ട്. ഭീകര സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി സംശയമുള്ള 125 പേരുടെ വിവരങ്ങൾ ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകിയിട്ടുണ്ടെന്നും എൻ‌ഐ‌എ ഡിജി യോഗേഷ് ചന്ദർ മോദി വ്യക്തമാക്കി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള 17 പേർ ഉൾപ്പെടെ 127 പേരെ അറസ്റ്റ് ചെയ്തതായി ഐ ജി അലോക് മിത്തലും സമ്മേളനത്തിൽ അറിയിച്ചു.

Also Read-ആർ എസ് എസുകാരനെ കൊന്ന് സിപിഎമ്മിനെ കുടുക്കിയ മതതീവ്രവാദികൾ

കശ്മീരിലെ ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ മറ്റ് ഏജൻസികളേക്കാൾ മികവ് പുലർത്തുന്നത് എൻ ഐ എ ആണെന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യോഗത്തിൽ പറഞ്ഞത്. ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിന് പാകിസ്താൻ അന്താരാഷ്ട്ര തലത്തിൽ തിരച്ചടി നേരിടുകയാണ്.. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ നടപടികൾ പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 
First published: October 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading