ജാമിയ സംഭവം: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിന്‍റെ ഫലമെന്ന് ഇടത് പാർട്ടികൾ

"കേന്ദ്രമന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും വിദ്വേഷ പ്രസംഗവും പ്രധാനമന്ത്രിയുടെ നിശബ്ദതയുമാണ് ഈ ലജ്ജാകരമായ സംഭവത്തിലേക്ക് നയിച്ചത്. ഇത്തരത്തിലുള്ള ഇന്ത്യയാണ് ഈ സർക്കാർ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നത്" സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു

News18 Malayalam | news18-malayalam
Updated: January 30, 2020, 10:21 PM IST
ജാമിയ സംഭവം: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിന്‍റെ ഫലമെന്ന് ഇടത് പാർട്ടികൾ
jamia-student
  • Share this:
ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെയും പ്രകോപനപരമായ പരാമർശങ്ങളുടെയും ഫലമാണ് ജാമിയ മിലിയയിൽ പ്രതിഷേധക്കാർക്കുനേരെ വെടിവെയ്പ്പുണ്ടായതെന്ന് ഇടതുപാർട്ടികൾ ആരോപിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഒരാൾ പ്രതിഷേധക്കാർക്ക് നേരെ വെടിവെച്ചതും ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥിക്ക് പരിക്കേൽക്കുകയും ചെയ്തത്. "യെ ലോ ആസാദി" ജയ് ശ്രീറാം തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു അക്രമി വെടിയുതിർത്തത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

"കേന്ദ്രമന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും വിദ്വേഷ പ്രസംഗവും പ്രധാനമന്ത്രിയുടെ നിശബ്ദതയുമാണ് ഈ ലജ്ജാകരമായ സംഭവത്തിലേക്ക് നയിച്ചത്. ഇത്തരത്തിലുള്ള ഇന്ത്യയാണ് ഈ സർക്കാർ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നത്" സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. സംഭവം ബിജെപി നേതാക്കൾ നടത്തിയ പ്രകോപനപരമായ നേരിട്ടുള്ള ഫലമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. മഹാത്മാഗാന്ധിയുടെ ചരമവാർഷികത്തോടനുബന്ധിച്ചാണ് ഇത്തരമൊരു സംഭവം നടന്നത് എന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ പ്രചാരണത്തിനിടെ ബിജെപി നേതാക്കൾ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളുടെ നേരിട്ടുള്ള ഫലമാണ് ജാമിയ വെടിവയ്പ്പ് സംഭവമെന്ന് രാജ പറഞ്ഞു. രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലുക എന്ന മുദ്രാവാക്യം ഉയർത്താൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതിന് ബിജെപി നേതാവ് അനുരാഗ് താക്കൂറിനെ അറസ്റ്റ് ചെയ്യണമെന്നും രാജ ആവശ്യപ്പെട്ടു.

ഡൽഹി തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിൽ നിന്ന് മൂന്ന് ദിവസത്തേക്ക് കേന്ദ്രമന്ത്രി താക്കൂറിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) വിലക്കിയിരുന്നു. സിഎഎ പ്രതിഷേധം നടത്തുന്ന സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ ബിജെപി എംപി പർവേഷ് വർമയെ നാല് ദിവസത്തേക്ക് പ്രചാരണരംഗത്തുനിന്ന് വിലക്കിയിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടിയിൽ വോട്ടെടുപ്പ് പാനൽ തൃപ്തരല്ലാത്തതിനാലാണ് തീരുമാനം എന്ന് ഇസി ഉദ്യോഗസ്ഥർ പറഞ്ഞു.
First published: January 30, 2020, 10:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading