• HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹി കലാപം: ജയിൽ ഉദ്യോഗസ്ഥരിൽ നിന്നും സാമുദായിക അധിക്ഷേപം നേരിടുന്നു; ജാമിയ വിദ്യാർത്ഥിനി ഗുൽഫിഷ ഫാത്തിമ

ഡൽഹി കലാപം: ജയിൽ ഉദ്യോഗസ്ഥരിൽ നിന്നും സാമുദായിക അധിക്ഷേപം നേരിടുന്നു; ജാമിയ വിദ്യാർത്ഥിനി ഗുൽഫിഷ ഫാത്തിമ

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ജയിൽ അധികൃതർ മാത്രമാണ് ഇതിന് ഉത്തരവാദി

Gulfisha Fatima

Gulfisha Fatima

  • Share this:
    തിഹാർ ജയിൽ അധികൃതരിൽ നിന്നും സാമുദായികമായ അധിക്ഷേപം നേരിടുന്നതായി ജാമിയമിലിയ സർവകലാശാല വിദ്യാർത്ഥിനി ഗുൽഫിഷ ഫാത്തിമ. ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ടാണ് ഗുൽഫിഷയെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തത്.

    തിങ്കളാഴ്ച്ച ഡ‍ൽഹി കോടതിയിൽ വീഡ‍ിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പോഴാണ് ഗുൽഫിഷ ജയിൽ ഉദ്യോഗസ്ഥരുടെ അധിക്ഷേപത്തെ കുറിച്ച് പറഞ്ഞത്. അധികൃതർ മാനസികമായി പീഡിപ്പിക്കുന്നതായും എംബിഎ വിദ്യാർത്ഥി കോടതിയെ അറിയിച്ചു.

    ജയിലിൽ എത്തിച്ചതുമുതൾ അധികൃതർ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ഗുൽഫിഷ പറയുന്നു. തന്നെ വിദ്യാഭ്യാസം നേടിയ ഭീകരവാദിയെന്നും സാമുദായികമായി അധിക്ഷേപിക്കുകയുമാണ്. ജയിലിൽ കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ജയിൽ അധികൃതർ മാത്രമാണ് ഇതിന് ഉത്തരവാദി. ഗുൽഫിഷയുടെ പരാതിയിൽ അപേക്ഷ സമർപ്പിക്കാൻ ഗുൽഫിഷയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.

    You may also like: 'ഞാനും സിനിമയിൽ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്'; തമിഴ് നടി കസ്തൂരി

    ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഡൽഹി സ്പെഷ്യൽ സെൽ സമർപ്പിച്ച കുറ്റപത്രത്തിൽ 15 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറാനും ഒക്ടോബർ 3 കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

    747 സാക്ഷികളെയാണ് പൊലീസ് ചാർജ് ഷീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 51 പേരുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി. യുഎപിഎ, ഐപിസി വിവിധ വകുപ്പുകൾ, ആയുധ നിയമം എന്നിവ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
    You may also like: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഭീകരരുടെ അറസ്റ്റ്: NIA നീക്കം അതീവ രഹസ്യമായി; ബംഗളൂരുവിലേക്ക് കൊണ്ടുപോകും

    കലാപം നടക്കുന്ന സമയത്ത് ഫെബ്രുവരി 24നുള്ള വാട്സ് ആപ്പ് ചാറ്റുകളും പൊലീസ് സമർപ്പിച്ചിട്ടുണ്ട്. കലാപം നടത്താൻ നിർദേശം നൽകിയെന്നാണ് പൊലീസിന്റെ ആരോപണം. സിലാംപൂർ ജാഫ്രാബാദ് മേഖലയിൽ കലാപം നടത്താൻ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് ആരോപിക്കുന്നു. 25 ഓളം സമരങ്ങൾ നടന്നു. ഇതിനായി 25 വാട്സ് ആപ്പ് ഗ്രൂപ്പുകൾ നിർമിച്ചു.

    യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഡൽഹി സന്ദർശന സമയത്ത് തലസ്ഥാനത്ത് അക്രമങ്ങൾ നടത്താൻ ഉമർ ഖാലിദ്, താഹിർ ഹുസൈൻ, ഖാലിദ് സെയ്ഫി എന്നിവർ പദ്ധതിയിട്ടുവെന്ന് പൊലീസ് ആരോപിക്കുന്നു.

    ജനുവരി എട്ടിന് ഉമർ ഖാലിദ്, ഖാലിദ് സെയ്ഫ്, താഹിർ ഹുസൈൻ എന്നിവർ ഷഹീൻ ബാഗ് സമരത്തിനിടയിൽ കൂടിക്കാഴ്ച്ച നടത്തിയെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
    Published by:Naseeba TC
    First published: