നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജാമിയ മിലിയ: പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് വിദ്യാർഥികൾ

  ജാമിയ മിലിയ: പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് വിദ്യാർഥികൾ

  ജാമിയ കോ-ഓഡിനേഷൻ കമ്മിറ്റിയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

  News18

  News18

  • Share this:
   ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിൽ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് വിദ്യാർഥികൾ. ലൈബ്രറിക്കുള്ളില്‍ പൊലീസ് വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

   ഡിസംബര്‍ 15നായിരുന്നു പൊലീസ് അതിക്രമം. ഓള്‍ഡ് റീഡിങ് ഹാളിലെ സിസിടിവിയിലാണ് പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ലൈബ്രറി ഹാളിൽ വായിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളെ ഇരച്ചെത്തിയ പൊലീസുകാര്‍ ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സാധനസാമഗ്രികളും തകര്‍ത്തു.

   ജാമിയ കോ-ഓഡിനേഷൻ കമ്മിറ്റിയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എം‌എ / എംഫിൽ വിഭാഗത്തിന്റെ  ഒന്നാം നിലയിലുള്ള ലൈബ്രറിയിലേക്ക് പൊലീസ് പ്രവേശിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വൈകുന്നേരം 6:08 എന്നാണ് ദൃശ്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയം. ലൈബ്രറി ഹാളിലെത്തിയ പൊലീസ് നിരായുധരായ വിദ്യാർഥികൾക്ക് ലാത്തി ഉപയോഗിച്ച് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.   സി.എ.എ പ്രതിഷേധത്തിനിടെ ബസുകൾ കത്തിച്ച അക്രമകാരികളിൽ ചിലർ കാമ്പസിലേക്ക് കടന്നെന്ന് പൊലീസ് അന്ന് അവകാശപ്പെട്ടിരുന്നു.

   വിദ്യാർഥികളെ പ്രകോപനമില്ലാതെ  ആക്രമിക്കുന്നന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ കുറ്റക്കാരായ പൊലീസുകാരെ മാതൃകാപരമായ ശിക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ ആവശ്യപ്പെട്ടു.

   കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡെൽ പൊലീസും കള്ളം പറയുകയാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആരോപിച്ചു.
   First published:
   )}