'ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു'; BJP ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്വത്തുവകകള്‍ തകര്‍ക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
'ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു'; BJP ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്വത്തുവകകള്‍ തകര്‍ക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ മറവില്‍ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണ് നടക്കുന്നത്.
Last Updated :
Share this:
ന്യൂഡല്‍ഹി: ബിജെപി(BJP) ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വീടുകളും വസ്തുവകകളോ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ജമിയത്ത് ഉലമ-ഐ-ഹിന്ദ് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ മറവില്‍ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണ് നടക്കുന്നതെന്ന് ജമിയത്ത് ഉലമ-ഐ-ഹിന്ദ്.
ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള അപകടകരമായ രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നത്. കോടതിയുടെ അനുമതിയില്ലാതെ ആരുടേയും വീടോ കടയോ തകര്‍ക്കരുതെന്ന് സംസ്ഥാനങ്ങളോട് ഉത്തരവിടണം. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നടപടി ഇപ്പോള്‍ ഗുജറാത്തിലും മധ്യപ്രദേശിലും തുടങ്ങിയെന്ന് ജമിയത്ത് ഉലമ-ഐ-ഹിന്ദ് പ്രസിഡന്റ് അര്‍ഷദ് മദനി പറഞ്ഞു.
ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ഭരണഘടനാ ധാര്‍മികതയ്ക്കും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയ്ക്കും എതിരാണെന്നും കുറ്റാരോപിതരുടെ അവകാശങ്ങളുടെ ഹനിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാരിനെയും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെയും പേരുകള്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.
രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനും രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാനുമാണ് തങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് മൗലാന അര്‍ഷാദ് മദനി പറഞ്ഞു.
മറ്റ് കേസുകളിലെന്നപോലെ ഈ കേസിലും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ, സിഎഎയ്ക്കും എന്‍ആര്‍സിക്കും എതിരെ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ യുപി സര്‍ക്കാര്‍ ചുമത്തിയ പിഴ റദ്ദാക്കുകയും സുപ്രീം കോടകി റദ്ദാക്കിയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.