നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മു കാശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് ജൂണിൽ നടക്കില്ല; നവംബറിലേക്ക് നീട്ടിവെക്കുമെന്ന് സൂചന

  ജമ്മു കാശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് ജൂണിൽ നടക്കില്ല; നവംബറിലേക്ക് നീട്ടിവെക്കുമെന്ന് സൂചന

  പിഡിപിയ്ക്ക് നൽകിക്കൊണ്ടിരുന്ന പിൻതുണ ബിജെപി പിൻവലിച്ചതോടെ മെഹബൂബ മുഫ്ത്തിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് കൂടുതൽ പരുങ്ങലിലായി.

  • Share this:
   ന്യൂഡൽഹി: ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് ജൂൺ മാസത്തിൽ നടക്കില്ലെന്ന് സൂചന. ഇലക്ഷൻ കമ്മീഷൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നവംബറിലേക്ക് നീട്ടാനാണ് സാധ്യതയെന്നാണ് റിപ്പോർ‌ട്ട്.

   ഏഴ് സീറ്റിൽ ജയം ഉറപ്പ്, നാലു സീറ്റുകളിൽ വിജയസാധ്യത; സിപിഎം വിലയിരുത്തൽ ഇങ്ങനെ


   റംസാൻ വൃതം നടക്കുന്നതിനാലും ടൂറിസം സീസണായതിനാലുമാണ് പ്രധാനമായും തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നത്. കഴിഞ്ഞ ആറുമാസമായി ജമ്മു കശ്മീരിൽ രാഷ്ടപതി ഭരണമായിരുന്നു നിലവിവിലുണ്ടായിരുന്നത്. കഴിഞ്ഞ ഡിസംബർ വരെ സംസ്ഥാനത്ത് ഗവർണർ ഭരണമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരം സാഹചര്യം നിലനിന്നിരുന്നതിനാൽ സംസ്ഥാനത്ത് 87 അംഗ നിയമസഭ രാഷ്ട്രീയ അസ്ഥിരതത്വത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം പിഡിപിയ്ക്ക് നൽകിക്കൊണ്ടിരുന്ന പിൻതുണ ബിജെപി
   പിൻവലിച്ചതോടെ മെഹബൂബ മുഫ്ത്തിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് കൂടുതൽ പരുങ്ങലിലായി.

   മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനായ സുനിൽ അറോറ ജമ്മു കശ്മീരിലെ സ്ഥിതി ഗതികൾ പഠിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. മാർച്ച് ആദ്യം നിയോഗിച്ച ഈ സമിതിയുടെ റിപ്പോർട്ട് കൂടി കണക്കാക്കിയാവും എപ്പോൾ തെരഞ്ഞെടുപ്പ് നചടത്തണം എന്നതിൽ അന്തിമ തീരുമാനം ഉണ്ടാവുക.

   First published:
   )}