• HOME
 • »
 • NEWS
 • »
 • india
 • »
 • Jammu and Kashmir| ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞിട്ട് ഒരു വർഷം; പതിനായിരം പേർക്ക് തൊഴിലവസരം; 50 കോളജുകൾ

Jammu and Kashmir| ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞിട്ട് ഒരു വർഷം; പതിനായിരം പേർക്ക് തൊഴിലവസരം; 50 കോളജുകൾ

പ്രത്യേക പദവി എടുത്ത് കളഞ്ഞതിന്റെ ഒന്നാം വാർഷികത്തിൽ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുന്ന പ്രോഗ്രസ് കാർഡ് കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ് ജമ്മു കശ്മീർ ഭരണകൂടം.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള ബില്‍ അവതരിപ്പിച്ചിട്ട് നാളെ ഒരു വര്‍ഷമാകുന്നു. കശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് തീരുമാനമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് പറഞ്ഞത്. 170ൽ അധികം കേന്ദ്ര നിയമങ്ങള്‍ പ്രത്യേകപദവി നഷ്ടമായ കശ്മീരില്‍ നടപ്പാക്കികഴിഞ്ഞു. ഒക്ടോബറില്‍ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി കശ്മീര്‍ മാറി. ജമ്മു കശ്മീരിൽ പുതിയ തീരുമാനം വരുത്തിയ മാറ്റങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട് കാർഡാണ് ഭരണകൂടം കേന്ദ്ര സർക്കാരിന് നൽകിയിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട 36 നേട്ടങ്ങളാണ് റിപ്പോർട്ട് കാർഡിൽ ചൂണ്ടിക്കാട്ടുന്നത്.

  പതിനായിരം തൊഴിലവസരങ്ങൾ

  ജമ്മു കശ്മീരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനായിരം പുതിയ തൊഴിലവസരങ്ങളാണ് പ്രഖ്യാപിച്ചതെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. ഗ്രേഡ് നാല് ജീവനക്കാർക്കും 1800 അക്കൗണ്ടന്റുമാർക്കും വേണ്ടി ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. സ്റ്റേറ്റ് സ്റ്റാഫ് കമ്മീഷൻ ബോർഡ് നിയമന നടപടികൾ തുടങ്ങിയതായി ജമ്മു കശ്മീർ ഗ്രാമീണ വികസനവകുപ്പ് സെക്രട്ടറി ശീതൾ നന്ദ അറിയിച്ചു. കൂടാതെ പ്രാദേശികമായി യുവാക്കൾക്ക് പരിശീലനവും തൊഴിലും നൽകുന്ന ഹിമായത്ത് ഓറിയന്റേഷൻ പദ്ധതിയും വിജയമാണെന്ന് തെളിയുകയാണ്.

  ''സ്കൂളുകളിലും കോളജുകളിലും പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നവർക്ക് പരിശീലനം നൽകി തൊഴിൽ നൽകുകയാണ്''- നന്ദ കൂട്ടിച്ചേർത്തു. സർക്കാരിന്റെ കണക്കനുസരിച്ച് ഏകദേശം 74,000 ഉദ്യോഗാർഥികളാണ് ഹിമായത്ത് സ്കീമിന് കീഴിലുള്ള വിവിധ പരിശീലന പരിപാടികളിലേക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ എംപ്ലോയ്മെന്റ് സെന്ററുകളിൽ ആറുലക്ഷം പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.

  പുതുതായി തുറന്നത് 50 കോളജുകൾ

  ഒരു വർഷത്തിനിടെ 50 പുതിയ ഡിഗ്രി കോളജുകളാണ് കേന്ദ്രഭരണ പ്രദേശത്ത് ആരംഭിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇതുവഴി 25,000 സീറ്റുകളാണ് വിദ്യാർഥികൾക്ക് അധികമായി ലഭിച്ചത്. ഏഴ് പുതിയ മെഡിക്കൽ കോളജുകളും അഞ്ച് നഴ്സിംഗ് കോളജുകളും ഒരു ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടും ഇക്കാലയളവിൽ പ്രവർത്തന സജ്ജമാക്കി.

  170ൽ അധികം കേന്ദ്ര നിയമങ്ങൾ

  പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ കേന്ദ്ര നിയമങ്ങളൊക്കെ ജമ്മു കശ്മീരിന് ബാധകമാണ്. മുൻപ് ജമ്മു കശ്മീരിൽ 354 സംസ്ഥാന നിയമങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. 164 സംസ്ഥാന നിയമങ്ങൾ റദ്ദാക്കി, 138 സംസ്ഥാന നിയമങ്ങൾ പരിഷ്കരിച്ച് പ്രയോഗിച്ചു. 170 കേന്ദ്ര നിയമങ്ങൾ ജമ്മു കശ്മീരിന് ബാധകമാക്കി. ജമ്മു കശ്മീരിൽ ഒരു സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (സിഎടി) ബെഞ്ച് സ്ഥാപിക്കുകയും കേന്ദ്ര വിവരാവകാശ കമ്മീഷന്റെയും സെൻട്രൽ വിജിലൻസ് കമ്മീഷന്റെയും അധികാരം ജമ്മു കശ്മീരിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.

  ഭരണഘടനാ ഭേദഗതി ചെയ്തതോടെ സൗജന്യ വിദ്യാഭ്യാസത്തിനും നിര്‍ബന്ധിത വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങളും ജമ്മു കശ്മീരിൽ ബാധകമായി. എസ്.സി- എസ്.ടി വിഭാഗത്തിനുനേരെയുള്ള അതിക്രമം തടയൽ നിയമവും ഇവിടെ ഇനി ബാധകമാണ്. സർട്ടിഫിക്കറ്റുകളെല്ലാം ഓൺലൈൻ വഴി 15 ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്ന സംവിധാനവും നിലവിൽ വന്നിട്ടുണ്ട്.  കൂടുതൽ സംവരണാനുകൂല്യങ്ങൾ

  നിയമഭേദഗതിയിലൂടെ കൂടുതൽ വിഭാഗങ്ങൾക്ക് സംവരണ ആനുകൂല്യങ്ങൾ ലഭിച്ചു. പഹാരി ഭാഷ സംസാരിക്കുന്നവർക്ക് നാലു ശതമാനമാണ് സംവരണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ലഭ്യമാക്കി. രാജ്യാന്തര അതിർത്തിയിൽ താമസിക്കുന്നവർ, പിന്നാക്കം നിൽക്കുന്ന മറ്റു ജനവിഭാഗങ്ങൾ എന്നിവർക്കുള്ള സംവരണം രണ്ടിൽ നിന്ന് നാലുശതമാനമായി ഉയർത്തി. എസ്.ടി വിഭാഗത്തിന് നിയമസഭാ സീറ്റുകളിൽ സംവരണം കൊണ്ടുവന്നു.

  TRENDING:Gold Smuggling| സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; യാത്രാനുമതി തേടി NIA[NEWS]Treasury Fraud| ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; സൈബർ വിദഗ്ധരും സംഘത്തിൽ[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]

  ഭൂമി രജിസ്ട്രേഷന് പ്രത്യേക വകുപ്പ്

  ജിഎസ്ടിയും ഓൺലൈൻ ട്രഷറി മാനേജ്മെന്റ് സംവിധാനവും നിലവിൽ വന്നു. കണക്കിന് പുറത്തായിരുന്ന ആയിരം കോടി രൂപയുടെ സർക്കാർ ഫണ്ട് കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റി. ഭൂമി രജിസ്ട്രേഷൻ കോടതികളിൽ നിന്ന് മാറ്റി, പകരം പുതിയ രജിസ്ട്രേഷൻ വകുപ്പ് കൊണ്ടുവന്നു. സ്റ്റാംപ് ഡ്യൂട്ടി സമ്പൂർണമായി കമ്പ്യൂട്ടർ വൽക്കരിച്ചു. ഇ- സ്റ്റാംപിങ്ങിനായി പുതിയ ചട്ടങ്ങൾക്ക് രൂപം നല്‍കി. കൂടുതൽ സ്വയംഭരണ സ്ഥാപനങ്ങൾക്ക് രൂപം നൽകി.

  സൗജന്യ ആരോഗ്യ പരിരക്ഷ

  ജമ്മു കശ്മീർ സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് അംഗീകാരം നൽകി. നിലവിൽ ആയുഷ്മാൻ ഭാരത് സ്കീമിന് കീഴിൽ വരാത്ത എല്ലാ സ്വദേശികൾക്കും സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്നു. 11.45 ലക്ഷം ഗോൾഡൻ കാർഡുകള്‍  ഇതിനോടകം വിതരണം ചെയ്തു.

  പ്രധാനമന്ത്രി ആവാസ് യോജന

  പിവൈഎസ് പദ്ധതി പ്രകാരം അനുവദിച്ച വീടുകളുടെ എണ്ണത്തിൽ 369 ശതമാനം വർധനയുണ്ടായി. 2020 ജൂൺ വരെ 77,252 വീടുകൾക്കാണ് അനുമതി ലഭിച്ചത്. സ്വച്ഛ് ഭാരത് അഭിയാൻ പ്രകാരം പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം പൂർണമായി ഇല്ലാതാക്കി. ആപ്പിൾ കർഷകർക്ക് വിപണി ഇടപെടൽ അടിസ്ഥാനമാക്കിയുള്ള വിലസ്ഥിരതാ സംവിധാനം കൊണ്ടുവന്നു. ജനുവരി 18നും 24നും ഇടയ്ക്ക് 36 കേന്ദ്രമന്ത്രിമാർ ജമ്മു കശ്മീർ സന്ദർശിച്ചു.

  എല്ലാ വീട്ടിലും വൈദ്യുതി

  പ്രധാനമന്ത്രി സഹജ് ബിജ്ലി ഹർഘർ യോജന പ്രകാരം എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു. 15 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് എൽഇഡി ബൾബുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ പ്രയോജനം ലഭിച്ചു. സൗജന്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യുന്ന ഉജ്ജ്വല പദ്ധതിയിൽ 12,60,685 ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിച്ചു.

  തദ്ദേശ തെരഞ്ഞെടുപ്പ്

  പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമുള്ള തെരഞ്ഞെടുപ്പ് യാതൊരു തടസവും കൂടാതെ നടന്നു. 58.54 ലക്ഷം പേരാണ് സമ്മതിദാനം രേഖപ്പെടുത്തിയത്. ആകെ 74.1 ശതമാനമായിരുന്നു പോളിങ്. ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 98.3 ശതമാനം പോളിങ് രേഖപ്പെടുത്തി.

  80,068 കോടി രൂപയുടെ വികസന പാക്കേജിന് വേഗത കൂടി

  2015 നവംബർ ഏഴിനാണ് ജമ്മു കശ്മീരിനായി 80,068 കോടിയുടെ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 63 പദ്ധതികളാണ് ഇതിൽ ഉൾപ്പെട്ടത്. 2018 ജൂൺ ഏഴ് വരെ ആകെ ഏഴ് പദ്ധതികൾ മാത്രമാണ് പൂർത്തിയാക്കാനായത്. എന്നാൽ 2020 ആയപ്പോഴേക്കും  17 പദ്ധതികൾ പൂർത്തിയാക്കാനായി.

  വൈദ്യുതോൽപാദനത്തിലും നേട്ടം

  ദീർഘകാലമായി തടസ്സപ്പെട്ട് കിടന്ന വൈദ്യുതി പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനായി. ഇതിലൂടെ 2500 മെഗാവാട്ട് അധിക വൈദ്യുതോൽപാദന ശേഷിയാണ് കൈവരിച്ചത്. 624 മെഗാവാട്ട് ഉൽപാദനശേഷിയുള്ള കിരു ഹൈഡ്രോ ഇലക്ട്രിക് പദ്ധതി, 1000 മെഗാവാട്ടിന്റെ പകാൽദുൽ ജല വൈദ്യുത പദ്ധതി, 850 മെഗാവാട്ടിന്റെ റാറ്റിൽ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി എന്നിവയാണ് അവയിൽ ചിലത്. വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനായി 3404.99 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വികസന പാക്കേജിൽ നിന്ന് അനുവദിച്ചത്.

  പുതുതായി 1326 കി. മീ. റോഡുകൾ

  പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പ്രകാരം 214 പദ്ധതികളാണ് പൂർത്തിയാക്കിയത്. 148 വാസസ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 1326 കിലോമീറ്റർ റോഡാണ് പുതുതായി നിർമിച്ചത്. 1048 കിലോമീറ്റർ റോഡിന്റെ ടാറിങ് പൂർത്തിയാക്കി.
  Published by:Rajesh V
  First published: