നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ജമ്മു കശ്മീര്‍ ഇനി സംസ്ഥാനമല്ല; രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കും

    ജമ്മു കശ്മീര്‍ ഇനി സംസ്ഥാനമല്ല; രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കും

    ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചു

    അമിത് ഷാ

    അമിത് ഷാ

    • News18
    • Last Updated :
    • Share this:
      ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ജമ്മു കശ്മീരെന്ന നിയമസഭയുള്ള കേന്ദ്ര ഭരണപ്രദേശവും ലഡാക്കെന്ന നിയമസഭയില്ലാത്ത കേന്ദ്ര ഭരണവുമായാണ് സംസ്ഥാനത്തെ വിഭജിക്കുന്നത്. ലഡാക്ക് നേരിട്ട് കേന്ദ്രത്തിന് കീഴിലായിരിക്കും.

      കോണ്‍ഗ്രസിന്റെയും മറ്റുപ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത പ്രതിഷേധത്തിനിടയിലാണ് അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനവും പുറത്തിറങ്ങി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര കാബിനറ്റ് യോഗത്തിന് പിന്നാലെയാണ് കശ്മീര്‍ വിഷയത്തിലെ നിര്‍ണായക പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്.

      Also Read: കശ്മീര്‍ സസ്പെൻസിന് അവസാനം: സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി


      കോണ്‍ഗ്രസും പിഡിപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. പിഡിപി എംപിമാര്‍ പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധം ഉയര്‍ത്തുകയാണ്.

      First published:
      )}