നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • യെച്ചൂരിക്ക് തരിഗാമിയെ കാണാന്‍ അനുമതി; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടു

  യെച്ചൂരിക്ക് തരിഗാമിയെ കാണാന്‍ അനുമതി; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടു

  രാജ്യത്തെ ഒരു പൗരനെ മറ്റൊരാളെ കാണുന്നതിൽ നിന്നും തടയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

  സുപ്രീം കോടതി

  സുപ്രീം കോടതി

  • Share this:
   ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുഹമ്മദ് യൂസുഫ് തരിഗാമി എം.എല്‍.എയെ സന്ദര്‍ശിക്കാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതിയുടെ അനുമതി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളയാണ് യെച്ചൂരിക്ക് കോടതി അനുമതി നല്‍കിയത്. അതേസമയം രാഷ്ട്രീയ ഉദ്ദേശത്തോടെയാകരുത് സന്ദര്‍ശനമെന്നും യെച്ചൂരിയോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദ്ദേശിച്ചു. രക്ഷിതാക്കളെ കാണാന്‍ കശ്മീരിലേക്ക് പോകാന്‍ നിയമ വിദ്യാര്‍ത്ഥി മുഹമ്മദ് അലീം സയിദിനും സുപ്രീം കോടതി അനുമതി നല്‍കി. അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍   ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.

   തരിഗാമിയെ കാണാനില്ലെന്നു കാട്ടി യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ കുടുംബാംഗങ്ങള്‍ അല്ലാത്തവരെ തരിഗാമിയെ കാണുന്നത് തടയണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചു. എന്നാല്‍ രാജ്യത്ത് ഒരു പൗരനെ മറ്റൊരാളെ കാണുന്നതിൽ നിന്നും തടയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി യെച്ചൂരിക്ക് അനുമതി നല്‍കുകയായിരുന്നു.

   രക്ഷിതാക്കളെക്കുറിച്ച് വിവരമില്ലെന്ന് കാട്ടിയാണ് മുഹമ്മദ് അലീം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജിയിലും അനന്ത്നാഗിലുള്ള മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ മുഹമ്മദ് സലീമിന് കോടതി അനുമതി നല്‍കി. ശ്രീനഗര്‍ എസ്.പി സുരക്ഷ ഒരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

   ഇതിനിടെ കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എടുത്ത് കളഞ്ഞത് ചോദ്യം ചെയ്തുള്ള എട്ട് ഹര്‍ജികള്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു.

   Also Read 'കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം'; കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

   First published:
   )}