• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാകാനൊരുങ്ങി ജംഷേദ്പുർ

news18india
Updated: September 3, 2018, 10:43 AM IST
രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാകാനൊരുങ്ങി ജംഷേദ്പുർ
news18india
Updated: September 3, 2018, 10:43 AM IST
ജംഷേദ്പുർ: രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാകാനുള്ള തയ്യാറെടുപ്പിലാണ്  ജാർഖണ്ഡിലെ ജംഷേദ്പുർ. നഗരത്തിലെ വിവിധയിടങ്ങളിൽ ചാണകം നീക്കം ചെയ്യാതെ കിടക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നഗരവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്.

350ൽ അധികം കന്നുകാലിത്തൊഴുത്തുകളാണ് ജംഷെഡ്പൂർ നഗരത്തിലുളളത്. എന്നാൽ ചാണകമോ മറ്റ് മാലിന്യങ്ങളോ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഇല്ല. നിയമവിരുദ്ധമായി  പ്രവർത്തിക്കുന്ന ഇത്തരം തൊഴുത്തുകളുടെ പേരിൽ നിരവധി പരാതികളാണ് ഉയരുന്നത്. മാത്രമല്ല മാലിന്യ സംസ്കരണം വേണ്ടവിധം നടക്കാത്തതിനാൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പ്രദേശവാസികൾ നേരിടേണ്ടിവരുന്നുണ്ട്.

സംസ്ഥാനസർക്കാർ പദ്ധതിക്കായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിനായി ജംഷേദ്പുർ നോട്ടിഫൈഡ് ഏരിയ കമ്മിറ്റി (ജെ.എൻ.എ.സി.) ടെൻഡർ ക്ഷണിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന ലേലത്തിൽ രണ്ടു കമ്പനികൾ കരാർ സ്വന്തമാക്കി. കരാറെടുത്ത കമ്പനികൾ ദിവസേന ചാണകം ശേഖരിക്കാനും തീരുമാനമായി.

ഇത്  കംപോസ്റ്റാക്കിയോ അല്ലാതെയോ കമ്പനികൾക്ക് വിൽക്കാനും ലാഭത്തിന്റെ ഒരു വിഹിതം ജെഎൻഎസിക്ക് വർഷാവസാനം നൽകാനും കരാറായിട്ടുണ്ട്.

കൂടാതെ നഗരത്തിൽ പ്രവർത്തിക്കുന്ന ഗോശാലകളുടെയും കന്നുകാലികളുടെയും എണ്ണംവും ദിവസം ശേഖരിക്കേണ്ട ചാണകത്തിന്റെ അളവും  സർവേ നടത്തി കണ്ടെത്താൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 15 മുതൽ പദ്ധതി ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍