ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ജപ്പാന്(Japan) ഇന്ത്യയില്‍ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Narendra Modi). ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി( Fumio Kishida) നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്.
സൈബര്‍ സുരക്ഷ അടക്കം ആറു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക ചര്‍ച്ചയുടെ 14ാം പതിപ്പാണ് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്നത്. 2014 ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ നിക്ഷേപ പങ്കാളിത്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യ-ജപ്പാന് സാമ്പത്തിക പങ്കാളിത്തത്തില്‍ പുരോഗതി ഉണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒന്നാണ് ജപ്പാന്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ജപ്പാന് ' ഒരു ടീം-ഒരു പദ്ധതി' ആയി പ്രവര്‍ത്തിക്കുന്നു.
#WATCH Japan will invest 5 trillion Yen or Rs 3.2 lakh crores in the next five years in India, says PM Modi pic.twitter.com/IlpJQbbmAp
ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുരോഗതിയും സമൃദ്ധിയും പങ്കാളിത്തവുമാണ് ഇന്ത്യ-ജപ്പാന് ബന്ധത്തിന്റെ അടിസ്ഥാനമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് കിഷിദ ഇന്ത്യയിലെത്തുന്നത്. 2021 ഒക്ടോബറില്‍ കിഷിദ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മോദി അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും പ്രധാനമന്ത്രി തല ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
2007ല്‍ രൂപീകരിച്ച ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് ആണ് ക്വാഡ് എന്ന പേരില്‍ അറിയപ്പെടുന്ന് സഖ്യത്തില്‍ യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കു പുറമേ ജപ്പാനു ഇന്ത്യയും അംഗങ്ങളാണ്. ക്വാഡ് അംഗങ്ങളില്‍ ഇന്ത്യ മാത്രമാണു റഷ്യന്‍ അധിനിവേശത്തെ അപലപിക്കാത്തത്.
യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തരതലത്തില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാന്‍ വിവിധ വിഷയങ്ങളില്‍ ഒരുമിച്ച് സഹകരിക്കാനുള്ള വേദി ഒരുക്കാനും താന്‍ ആഗ്രഹിക്കുന്നതായി ഫുമിയോ കിഷിത പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.