• HOME
 • »
 • NEWS
 • »
 • india
 • »
 • 'അഴിമതിക്കാരനായ' പൊലീസുകാരനെ തുറന്നു കാട്ടാ൯ കസേര മോഷ്ടിച്ച് ജപ്പാ൯ പൗരൻ; സംഭവം ഇങ്ങനെ!

'അഴിമതിക്കാരനായ' പൊലീസുകാരനെ തുറന്നു കാട്ടാ൯ കസേര മോഷ്ടിച്ച് ജപ്പാ൯ പൗരൻ; സംഭവം ഇങ്ങനെ!

2019ലാണ് ഇംഗ്ലീഷ് ഭാഷാ പഠനാവശ്യാർത്ഥം തനാക എന്ന വിദ്യാർത്ഥി ബെംഗളുരുവിലെത്തുന്നത്. ഒരു വ്യാജ കേസിൽ അകപ്പെട്ട തനാക്കയെ കോടതി വെറുതെ വിട്ടെങ്കിലും ഫോറിനേഴ്സ് റീജ്യണൽ ഓഫീസ് അധികൃതർ ഇദ്ദേഹത്തോട് രാജ്യം വിട്ടു പോകാ൯ ആവശ്യപ്പെട്ടു. എന്നാൽ ആത്മാഭിമാനത്തോടെ മാത്രമേ ഇന്ത്യ വിട്ടു പോകുകയുള്ളൂ എന്നാണ് തനാക്കയുടെ വാദം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ബെംഗളൂരുവിലെ അസിസ്റ്റസ്റ്റ് പൊലീസ് കമ്മീഷണറുടെ ഓഫീസിൽ കയറി പ്ലാസ്റ്റിക് കസേര മോഷണം നടത്തി ജാപ്പനീസ് പൗര൯. കുറ്റകൃത്യം ചെയ്യുന്നതിന്റെ സെൽഫിയെടുത്ത ഈ 31 വയസ്സുകാര൯ തൊണ്ടിമുതൽ തന്റെ വീട്ടിലേക്ക് കൊണ്ട് പോകുകയും ചെയ്തു. കർണാടക ഹൈക്കോടതി ഇപ്പോൾ കുറ്റക്കരാനല്ല എന്ന് കണ്ടെത്തിയ ഒരു കേസിൽ അദ്ദേഹത്തോട് കൈക്കൂലി ആവശ്യപ്പെട്ട പൊലീസുകാരനെ തുറന്നു കാട്ടാനാണ് താ൯ ഈ കൃത്യം ചെയ്തിരിക്കുന്നത് എന്നാണ് ജാപ്പനീസ് പൗരനായ ഹിറോതോകി തനാക്കയുടെ വിശദീകരണം. സംഭവത്തിൽ അറസ്റ്റിലായ തനാക്കയെ കരുതൽ തടങ്കലിലേക്ക് മാറ്റി. വൈകാതെ ജപ്പാനിലേക്ക് നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു.

  ഫെബ്രുവരി 28 നു മുൻപായി ഇന്ത്യ വിട്ടു പോകണമെന്ന് തനാക്കയോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു മറികടക്കാ൯ വേണ്ടിയാണ് ഇദ്ദേഹം മോഷണം നടത്തിയത്. മോഷണക്കുറ്റത്തിന് പൊലീസ് തന്നെ അറസ്റ്റ് ചെയ്താൽ രാജ്യം വിട്ട് പോകേണ്ടി വരില്ലല്ലോ എന്നായിരുന്നു ഈ യുവാവിന്റെ കണക്ക് കൂട്ടൽ.

  2019ലാണ് ഇംഗ്ലീഷ് ഭാഷാ പഠനാവശ്യാർത്ഥം തനാക എന്ന വിദ്യാർത്ഥി ബെംഗളുരുവിലെത്തുന്നത്. ഒരു വ്യാജ കേസിൽ അകപ്പെട്ട തനാക്കയെ കോടതി വെറുതെ വിട്ടെങ്കിലും ഫോറിനേഴ്സ് റീജ്യണൽ ഓഫീസ് അധികൃതർ ഇദ്ദേഹത്തോട് രാജ്യം വിട്ടു പോകാ൯ ആവശ്യപ്പെട്ടു. എന്നാൽ ആത്മാഭിമാനത്തോടെ മാത്രമേ ഇന്ത്യ വിട്ടു പോകുകയുള്ളൂ എന്നാണ് തനാക്കയുടെ വാദം. ജപ്പാനിലെ ഒരു റിട്ടയേഡ് പൊലീസുകാരന്റെ മകനായ ഈ യുവാവ് പൊലീസിനോട് തന്നെ അറസ്റ്റ് ചെയ്യാ൯ ആവശ്യപ്പെട്ടെങ്കിലും അവർ ഇതുവരെ പരാതി പോലും രേഖപ്പെടുത്തിയിട്ടില്ല.

  Also Read- Explained| പുതിയ പേഴ്സണൽ സേഫ്റ്റി ആപ്പ് അവതരിപ്പിച്ച് ട്രൂ കോളർ; സവിശേഷതകൾ അറിയാം

  ഇപ്പോൾ ഇന്ത്യയിൽ ജീവിക്കാനുള്ള ചെലവ് തനിക്ക് താങ്ങാ൯ കഴിയുന്നതിലും അധികമാണെന്ന് പറയുന്ന തനാക്കക്ക് ഒരു മാസം ഇന്ത്യയിൽ താമസിക്കാ൯ കുറഞ്ഞത് 30,000 രൂപയെങ്കിലും വേണം. ജയിലിൽ കഴിയുകയാണെങ്കിൽ ഭക്ഷണത്തിന്റെയും മരുന്നിന്റെയും കൂടെ പണം കൂടി ലാഭിക്കാമെന്നും അവിടെ വെച്ച് തന്റെ കേസ് നടത്തുകയും ചെയ്യാമെന്നുമാണ് ഇയാളുടെ പദ്ധതി.
  ഇന്ത്യയിലെ ജപ്പാ൯ കോ൯സുലേറ്റ് ജനറൽ ഈ വിഷയത്തിൽ പ്രതികരിക്കാ൯ തയ്യാറായില്ല.

  ബെംഗളുരുവിലെത്തി കുറച്ചു മാസങ്ങൾക്കു ശേഷം ഒരു യുവാവുമായി വാക്കേറ്റമുണ്ടായതാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന് മാപ്പെഴുതിക്കൊടുത്ത് തനാക്ക കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ കേസ് ക്ലോസ് ചെയ്യാ൯ ഒരു പോലീസുകാര൯ കൈക്കൂലി ആവശ്യപ്പെട്ടെതോടെയാണ് കേസിന്റെ ഗതി മാറിയത്. ഒരാഴ്ച്ച കഴിഞ്ഞ് പൊലീസ് ഇദ്ദേഹത്തിനെതിരെ എഫ്ഐആർ ഫയൽ ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. പത്ത് ദിവസം പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞ ഇദ്ദേഹം പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ കർണാടക ഹൈക്കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടു.

  ഈ ‘മോഷണ’ സംഭവം നടന്നില്ലായിരുന്നെങ്കിൽ തനാക ഈയാഴ്ച്ച ടോക്യോയിലെത്തുമായിരുന്നു. കർണാടക മനുഷ്യാവകാശ കമ്മീഷനു മുൻപാകെ പരാതി നൽകിയ ഇദ്ദേഹം തന്റെ യാത്രാ ചെലവ് സർക്കാർ വഹിക്കണമെന്നും അഴിമതിക്കാരനായ പൊലീസുകാരനെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
  Published by:Rajesh V
  First published: