• HOME
  • »
  • NEWS
  • »
  • india
  • »
  • Independence Day | നെഹ്‌റുവിന്റെ കണ്ണു നിറച്ച് ലതാ മങ്കേഷ്കറിന്റെ ദേശഭക്തി ​ഗാനം

Independence Day | നെഹ്‌റുവിന്റെ കണ്ണു നിറച്ച് ലതാ മങ്കേഷ്കറിന്റെ ദേശഭക്തി ​ഗാനം

1962-ലാണ് ആദ്യമായി ഈ ഗാനം അവതരിപ്പിച്ചത്

  • Last Updated :
  • Share this:
    അന്തരിച്ച മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ (Jawaharlal Nehru) കണ്ണു നിറച്ച ഒരു ​ഗാനമുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ (Independence Day) അവതരിപ്പിച്ചിരുന്ന
    ലതാ മങ്കേഷ്‌കർ (Lata Mangeshkar) ആലപിച്ച ഏ മേരേ വതൻ കെ ലോഗോം (Aye Mere Watan ke Logon) എന്ന ദേശഭക്തി ഗാനമാണത്.

    1962-ലാണ് ആദ്യമായി ഈ ഗാനം അവതരിപ്പിച്ചത്. 1962-ലെ ചൈനയുമായുള്ള യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരോടുള്ള ആദരസൂചകമായി കവി പ്രദീപ് എഴുതി സി രാമചന്ദ്ര ഈണം നൽകിയതാണ് ഈ ​ഗാനം. 1963 ജനുവരി 27-ന് ന്യൂ ഡൽഹിയിലെ രാംലീല മൈതാനിയിൽ നെഹ്‌റുവിന്റെ സാന്നിധ്യത്തിൽ ലതാ മങ്കേഷ്‌കർ ഈ ഗാനം ആലപിച്ചിരുന്നു. ഈ ഗാനം ഒരിക്കൽ മാത്രമാണ് റിഹേഴ്‌സൽ ചെയ്യാൻ സാധിച്ചതെന്നും ഇത്രയും ചുരുങ്ങിയ സമയത്ത് റിഹേഴ്സൽ ചെയ്ത് അവതരിപ്പിക്കാൻ അൽപം ആശങ്ക ഉണ്ടായിരുന്നുവെന്നും ലതാ മങ്കേഷ്കർ പിന്നീട് പറഞ്ഞിരുന്നു.

    പക്ഷേ, പ്രദീപ് ലതാ മങ്കേഷ്കറിനെ പാടാൻ പ്രോത്സാഹിപ്പിച്ചു. പാടിക്കഴിഞ്ഞതിനു ശേഷം, ലതാ മങ്കേഷ്‌കർ നെഹ്‌റുവിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു. പാട്ട് തെറ്റിച്ചോ എന്ന് താൻ ശങ്കിച്ചെന്നും ലതാ മങ്കേഷ്കർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ​ഗാനം തന്റെ ഹൃദയത്തെ സ്പർശിച്ചു എന്ന് നെഹ്റു തന്നോട് പറഞ്ഞതായും അവർ പറഞ്ഞിരുന്നു.

    ജനുവരി 29-ന് നടന്ന ഈ വർഷത്തെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിൽ (Beating the Retreat ceremony ) പരമ്പരാഗത ക്രിസ്ത്യൻ ഗാനമായ എബൈഡ് വിത്ത് മീ (Abide With Me) എന്ന ഗാനത്തിന് പകരമായി ഏ മേരെ വതൻ കെ ലോഗോം ആണ് ആലപിച്ചത്.

    സൈന്യത്തെ കൂടുതൽ ഭാരതീയവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് ഈ ദേശഭക്തി​ഗാനം തയ്യാറാക്കിയത്.

    എല്ലാ വർഷത്തെയും പോലെ ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിലും പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ തുടർച്ചയായ എട്ടാം വർഷമാണ് ഇത്. ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർ, അഭിഭാഷകർ, പോലീസ് ഉദ്യോ​ഗസ്ഥർ എന്നിവരുടെയടക്കം എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്നത് ഉറപ്പു വരുത്തണമെന്ന് പാർട്ടി നേതാക്കൾക്ക് ബിജെപി നിർദേശം നൽകിയിരുന്നു. അന്നേ ദിവസം രാവിലെ സ്വാതന്ത്ര്യ ദിന ഘോഷയാത്രകൾ സംഘടിപ്പിക്കാനും രഘുപതി രാഘവ രാജാ റാമും വന്ദേമാതരവും ആലപിക്കാനും എല്ലാ പ്രാദേശിക ഭരണകൂടങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിന് ദേശസ്‌നേഹം ഉറപ്പാക്കാൻ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയും പാർട്ടി നേതാക്കൻമാർക്ക് നൽകി. ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 11 വരെ പരിപാടിയെക്കുറിച്ച് ബോധവത്കരണം നടത്താനും, ദേശസ്‌നേഹത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കാനും, തിരംഗ യാത്രകൾ നടത്താനും, മാർക്കറ്റുകൾ, തെരുവുകൾ, ഗ്രൗണ്ടുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ഹോർഡിംഗുകൾ പ്രദർശിപ്പിക്കാനും പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
    Published by:user_57
    First published: