HOME /NEWS /India / പോരാട്ടം ജവാനും ചൗക്കിദാറും തമ്മില്‍; വാരണാസിയില്‍ സമാജ്‌വാദി സ്ഥാനാര്‍ഥിയായി ബിഎസ്എഫ് മുന്‍ ജവാന്‍

പോരാട്ടം ജവാനും ചൗക്കിദാറും തമ്മില്‍; വാരണാസിയില്‍ സമാജ്‌വാദി സ്ഥാനാര്‍ഥിയായി ബിഎസ്എഫ് മുന്‍ ജവാന്‍

thej bahadoor modi

thej bahadoor modi

ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണം നിലവാരമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി വീഡിയോ സന്ദേശം പുറത്തുവിട്ട സൈനികനായിരുന്നു തേജ് ബഹദൂര്‍

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ലഖ്‌നൗ: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ മത്സരിക്കുക ബിഎസ്എഫ് മുന്‍ ജവാന്‍ തേജ് ബഹദൂര്‍ യാദവ്. സമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്ന ശാലിനി യാദവിനെ മാറ്റിയാണ് തേജ് ബഹദൂറിനെ രംഗത്തിറക്കിയത്. നേരത്തെ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി വരുമെന്ന് പറഞ്ഞിരുന്നെങ്കിലും കോണ്‍ഗ്രസ് ഇതിന് അനുമതി നല്‍കിയിരുന്നില്ല.

    കോണ്‍ഗ്രസിന്റെ നീക്കത്തിന് പിന്നാലെയാണ് പ്രധാന മന്ത്രിക്കെതിരെ ബിഎസ്എഫ് മുന്‍ ജവാനെ രംഗത്തിറക്കാന്‍ സമാജ്‌വാദി തീരുമാനിച്ചത്. സമാജ്‌വാദി പാര്‍ട്ടിയുടെ പ്രശ്‌നങ്ങള്‍ തന്റേത് തന്നെയാണെന്നും താന്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുകയാണെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ തേജ് ബഹദൂര്‍ യാദവ് പറഞ്ഞു.

    Also Read: 'കാവൽക്കാരൻ കള്ളൻ': കോടതിയലക്ഷ്യ പ്രസ്താവനയിൽ മാപ്പ് പറയില്ല; ഖേദമുണ്ടെന്നാവർത്തിച്ച് രാഹുൽ ഗാന്ധി

    ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണം നിലവാരമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി വീഡിയോ സന്ദേശം പുറത്തുവിട്ട സൈനികനായിരുന്നു തേജ് ബഹദൂര്‍ യാദവ്. സംഭവത്തെ തുടര്‍ന്ന് 2017 ല്‍ ഇയാളെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. നേരത്തെ തന്നെ മോദിക്കെതിരെ മത്സര രംഗത്തുണ്ടാകുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

    എസ്പി സ്ഥാനാര്‍ഥിയായി തേജ് ബഹദൂര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എസ്പി- ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് ബിഎസ്എഫ് മുന്‍ സൈനികന്‍ വാരണാസിയില്‍ നിന്നും ജനവിധി തേടുക.

    First published:

    Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Cpi, Ldf, Loksabha eclection 2019, Loksabha election election 2019, Loksabha poll, Loksabha poll 2019, Loksabha polls, Narendra modi, Nda, Ponnani election, Ponnani-s11p07, Pv anvar, Udf, ഉമ്മൻചാണ്ടി, കുമ്മനം രാജശേഖരൻ, നരേന്ദ്ര മോദി, പിണറായി വിജയൻ, രമേശ് ചെന്നിത്തല ലോക്സഭ തെരഞ്ഞെടുപ്പ്, രാഹുൽ ഗാന്ധി, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019