ന്യൂഡൽഹി: തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറിനെ ബലാത്സംഗത്തിന് ശേഷം കൊന്ന സംഭവത്തിൽ പ്രതികരണവുമായി രാജ്യസഭാംഗം ജയ ബച്ചൻ. പ്രതികളെ ആൾക്കൂട്ടത്തിനു വിട്ടു കൊടുക്കുന്നതാണ് ഏറ്റവും നല്ല നീതിയെന്ന് ജയ ബച്ചൻ പറഞ്ഞു. തെലങ്കാനയിലെ ഷംഷബാദിൽ കഴിഞ്ഞയാഴ്ച ആയിരുന്നു വെറ്ററിനറി ഡോക്ടറെ നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്ത് കൊന്നത്. ഈ സംഭവത്തിൽ ആയിരുന്നു ജയ ബച്ചന്‍റെ പ്രതികരണം.
'സ്ത്രീകൾക്ക് സുരക്ഷ നൽകാത്തവരുടെയും പ്രതികളായവരെ സംരക്ഷിക്കുന്നവരുടെയും തെറ്റാണ് ഇത്. പ്രതികളെ പൊതുസമൂഹത്തിന് വിട്ടു കൊടുത്ത് സമൂഹം അവരുടെ വിധി നിശ്ചയിക്കണം. ഇത് നിരവധി രാജ്യങ്ങളിൽ സംഭവിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവരോട് പൊതസമൂഹം എങ്ങനെയാണ് പെരുമാറുക. ആൾക്കൂട്ട കൊലപാതകം. അതു തന്നെയാണ് ഏറ്റവും മികച്ച നീതി' - ജയ ബച്ചൻ പറഞ്ഞു.
സ്ത്രീക്ക് സുരക്ഷ നൽകാൻ അധികാര കേന്ദ്രങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ഇത്തരം പ്രതികളുടെ വിധി നിർണയം സമൂഹത്തിന് വിട്ടുകൊടുക്കണമെന്നും ജയ ബച്ചൻ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.