• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു: ജയ പ്രദ

അമര്‍ സിങ്ങിനെ ഗോഡ് ഫാദറായാണ് കാണുന്നത്

news18
Updated: February 2, 2019, 3:37 PM IST
മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു: ജയ പ്രദ
jaya prada
  • News18
  • Last Updated: February 2, 2019, 3:37 PM IST IST
  • Share this:
ന്യൂഡല്‍ഹി: മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ അമര്‍ സിങ്ങിനെയും തന്നെയും ചേര്‍ത്തുള്ള വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നെന്ന് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ജയ പ്രദ. അമര്‍ സിങ്ങിനെ ഗോഡ് ഫാദറായാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് സംസാരിക്കവേയാണ് ചലച്ചിത്ര താരം കൂടിയായ ജയ പ്രദ കടന്നുവന്ന മോശം നിമിഷങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

സാജ്‌വാദി പാര്‍ട്ടി നേതാവും രാംപുര്‍ എംഎല്‍എയുമായ അസം ഖാനെതിരെ ഗുരുതര ആരോപണങ്ങളും ജയപ്രദ ഉന്നയിച്ചു. തന്നെ ആസിഡ് കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് ജയപ്രദ പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുന്‍ ലോക്‌സഭാ അംഗമായ ജയ പ്രദ സമാജ്‌വാദിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം അമര്‍ സിങ്ങിനൊപ്പം രാഷ്ട്രീയ ലോക് മഞ്ചിലാണ് പ്രവര്‍ത്തിക്കുന്നത്.

Also Read: രക്ഷിതാക്കളെ അസഭ്യം പറഞ്ഞ സ്‌കൂൾ പ്രിൻസിപ്പലിനും പ്രധാന അധ്യാപികയ്ക്കുമെതിരെ കേസ്

 

അമര്‍ സിങ്ങിനൊപ്പമുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിലെ വിവാദങ്ങളോട് പ്രചതികരിച്ച ജയ പ്രദ തന്നെ ജീവിതത്തില്‍ ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ടെന്നും അമര്‍ സിങ് തന്റെ ഗോഡ്ഫാദറാണെന്നുമാണ് പറഞ്ഞത്. എഴുത്തുകാരന്‍ രാം കമാലുമായി ക്വീന്‍സ്‌ലൈന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കവേയായിരുന്നു ജയ പ്രദയുടെ പ്രതികരണങ്ങള്‍.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനിടെ ആസിഡ് ആക്രമണമുണ്ടാകുമെന്ന ഭീഷണിയാണ് നേരിടേണ്ടി വന്നതെന്നു പറഞ്ഞ ജയ പ്രദ ജീവനായിരുന്നു ഭീഷണിയെന്നും അമ്മയോട് വീട്ടിലേക്ക് തിരികെയെത്തുമെന്ന് പറയാന്‍ വരെ കഴിയാത്ത അവസ്ഥയായിരുന്നു അതെന്നും കൂട്ടിച്ചേര്‍ത്തു. തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും അന്ന് സഹായിക്കാനെത്തിയിരുന്നില്ലെന്നും മുലായം സിങ് ഒരിക്കല്‍ പോലും തന്നെ വിളിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

Loading...

'അമര്‍ സിങ്ങിന്റെയും എന്റെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ആ സമയത്ത് ഇനി ഞാന്‍ ജീവിക്കില്ലെന്ന് കരഞ്ഞുകൊണ്ടു പറയുകയായിരുന്നു ചെയ്തത്. എനിക്ക് ആത്മഹത്യ ചെയ്യാനാണ് തോന്നിയത് എന്നെ സഹായിക്കാന്‍ ആരം എത്തിയിരുന്നില്ല.' ജയ പ്രദ പറഞ്ഞു. ആ സമയത്ത് അമര്‍ സിങ്ങ് മാത്രമായിരുന്നു പിന്തുണ നല്‍കിയതെന്ന് പറഞ്ഞ അവര്‍ നിങ്ങള്‍ എന്താണ് കരുതുന്നതെങ്കിലും അതെന്നെ ബാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

First published: February 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...