• HOME
  • »
  • NEWS
  • »
  • india
  • »
  • "ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ല" ജയലളിത അന്ന് പറഞ്ഞു

"ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ല" ജയലളിത അന്ന് പറഞ്ഞു

  • Share this:
    ചെന്നൈ: ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ലെന്ന് തമിഴ് നാട് മുൻ മുഖ്യമന്ത്രി ജയലളിത പറഞ്ഞിരുന്നെന്ന് അവരുടെ സഹചാരി വി കെ ശശികലയുടെ ബന്ധു ഡോ കെ എസ് ശിവകുമാർ. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്ക് മുമ്പാകെയാണ് ശിവകുമാറിന്‍റെ ഈ വെളിപ്പെടുത്തൽ. ജയലളിതയുടെ രണ്ടാം ചരമവാർഷിക ദിനമാണ് ഇന്ന്.

    അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ നൽകിയ സത്യവാങ് മൂലത്തിലാണ് ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അമ്മയ്ക്ക് പ്രത്യേക ഇഷ്ടങ്ങളുണ്ടായിരുന്നെന്ന് ഡോ കെ എസ് ശിവകുമാർ പറഞ്ഞത്. ഡയറ്റിനെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും ഡോക്ടർമാർ അവർക്ക് നൽകുന്ന നിർദ്ദേശങ്ങളെക്കുറിച്ച് തനിക്ക് ധാരണയുണ്ടായിരുന്നു. എന്നാൽ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ലെന്ന് ആയിരുന്നു ജയലളിത പറഞ്ഞിരുന്നതെന്ന് ജസ്റ്റിസ് എ അറുമുഖസ്വാമി അന്വേഷണ കമ്മീഷനു മുമ്പാകെ ശിവകുമാർ പറഞ്ഞു.

    പ്രളയാനന്തര സഹായം വൈകുന്നു; അടിയന്തരപ്രമേയത്തിന് അനുമതി

    പ്ലാസ്റ്റിക് സർജൻ ആയ ശിവകുമാർ ആയിരുന്നു ജയലളിതയുടെ ചികിത്സകൾ ഏകോപിപ്പിച്ചിരുന്നത്. ഹൃദയത്തിന്‍റെ ഇടത്തേ അറയ്ക്ക് പ്രശ്നമുണ്ടെന്ന് മനസ്സിലായിട്ടും എന്തുകൊണ്ട് സർജറി നടത്തിയില്ലെന്ന് കമ്മീഷൻ ശിവകുമാറിനോട് ചോദിച്ചു. എന്നാൽ, താൻ ഒരു കാർഡിയോളജിസ്റ്റ് അല്ലെന്നും അതിനാൽ ഇതിന് ഉത്തരം നൽകാൻ കഴിയില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ മറുപടി.

    ജയലളിതയുടെ ചികിത്സകൾ ഏകോപിപ്പിക്കാൻ കഴിഞ്ഞതിൽ തനിക്ക് പൂർണ തൃപ്തിയുണ്ടെന്നും ബന്ധുവായ ശശികലയാണ് ഇതിന് എല്ലാവിധ പിന്തുണയും നൽകിയതെന്നും ശിവകുമാർ പറഞ്ഞു.

    ബുലന്ത് ഷെഹർ: പശുവിനെ കശാപ്പ് ചെയ്തതിന് കൂട്ട അറസ്റ്റ്

    ജയലളിയുടെ ഹൃദയത്തിനോ ശ്വാസകോശത്തിനോ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ എന്ന അറുമുഖസ്വാമിയുടെ ചോദ്യത്തിന് താൻ ഒരു സ്പെഷ്യലിസ്റ്റ് അല്ലെന്നും തനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ മറുപടി. താൻ ഒരു പ്ലാസ്റ്റിക് സർജൻ ആണെന്നും കോശസംബന്ധമായ അസുഖങ്ങൾക്കാണ് താൻ ജയലളിതയെ ചികിത്സിച്ചിരുന്നതെന്നും ആയിരുന്നു ശിവകുമാറിന്‍റെ മറുപടി.

    അപ്പോളോയിലെ ഡോക്ടർമാർ ശരിയായ ചികിത്സയാണ് ജയലളിതയ്ക്ക് നൽകിയതെന്നും അതിൽ അവർ തൃപ്തയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

    First published: