നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ വിള്ളല്‍

  കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ വിള്ളല്‍

  • Last Updated :
  • Share this:
   ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ വിള്ളല്‍ വീഴുന്നു. കോണ്‍ഗ്രസ് ഇടപെടല്‍ മൂലം ഗുമസ്തനെ പോലെ ജോലിചെയ്യേണ്ടി വരുന്നുവെന്ന് മുഖ്യമന്ത്രി എച്.ഡി. കുമാരസ്വാമി തുറന്നടിച്ചു. ജെഡിഎസ് നിയമസഭകക്ഷി യോഗത്തിലാണ് കുമാരസ്വാമി കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്.

   ഭരണത്തിലേറി പത്തുമാസം തികയുന്നതിനു മുന്നേയാണ് കോണ്‍ഗ്രസ് ജെഡിഎസ് ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. സഖ്യത്തില്‍ ഭിന്നത രൂക്ഷമായതിന്റെ സൂചനകളാണ് മുഖ്യമന്ത്രിയും ജെഡിഎസ് എംഎല്‍എമാരും പങ്കുവച്ചത്.

   Also Read: BREAKING: അയോധ്യ കേസ്: ജ. ലളിത് പിന്മാറി; കേസ് 29 ന് പരിഗണിക്കും

   കോണ്‍ഗ്രസ് ഇടപെടലുകള്‍ മൂലം ഒരു ഗുമസ്തനെപ്പോലെയാണ്പണി എടുക്കേണ്ടി വരുന്നതെന്നാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ പുതിയ തുറന്നു പറച്ചില്‍. ജെഡിഎസ് എംഎല്‍എ മാരുടെയും എംഎല്‍സിമാരുടെയും യോഗത്തിലാണ് പരാമര്‍ശം. പാര്‍ട്ടിയിലെ മറ്റ് ചില എംഎല്‍എമാരും കോണ്‍ഗ്രസുമായുള്ള സഖ്യത്തിലെ അതൃപ്തി തുറന്ന് പറഞ്ഞു.

   എച്ച് ഡി ദേവഗൗഡയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വികാരപരമായ പരാമര്‍ശങ്ങള്‍. ലോക്‌സഭ തെരഞ്ഞെടുപ്പുവരെ സഖ്യത്തിന്റെ കാര്യത്തില്‍ ഒന്നും തീരുമാനിക്കാനാകില്ലെന്നായിരുന്നു ദേവഗൗഡയുടെ മറുപടി.

   Dont Miss:  BREAKING:സിഎസ്ഐ സഭാ ആസ്ഥാനത്ത് സംഘർഷം; ബിഷപ്പിനെ തടഞ്ഞുവെച്ചു

   ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് 12 സ്വീറ്റുകളാണ് ജെഡിയു ആവശ്യപ്പെട്ടത്. നേരത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ ബിജെപി ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

   First published:
   )}