• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

കർണാടകയിൽ JDS-CONGRESS സീറ്റ് തർക്കം; അവസരം മുതലാക്കാൻ ബിജെപി

ജെഡിഎസിന് എട്ട് സീറ്റ് വിട്ടുനൽകിയ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ എതിർത്ത് സംസ്ഥാന നേതൃത്വം

news18india
Updated: March 14, 2019, 9:09 PM IST
കർണാടകയിൽ JDS-CONGRESS സീറ്റ് തർക്കം; അവസരം മുതലാക്കാൻ ബിജെപി
Kumaraswamy-meets-Rahul-Gandhi
news18india
Updated: March 14, 2019, 9:09 PM IST
ബംഗളൂരു: ജെഡിഎസിന് എട്ട് സീറ്റ് വിട്ടുനൽകിയ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ എതിർത്ത് സംസ്ഥാന കോൺഗ്രസ് നേതൃത്വം. സീറ്റ് വിട്ടുകൊടുത്തതിലൂടെ കോണ്‍ഗ്രസ് ആത്മഹത്യ നടത്തുകയാണെന്ന് കർണാടകയിലെ കോൺഗ്രസ് നേതാവ് പ്രതികരിച്ചിരുന്നു.

ലക്ഷക്കണക്കിന് വരുന്ന കോൺഗ്രസുകാരുടെ അഭിപ്രായമാണ് താൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് കോൺഗ്രസ് ജെഡിഎസ് സീറ്റ് തർക്കത്തിൽ ധാരണയായത്. 20-8 എന്ന സീറ്റ് ഫോർമുലയിലാണ് ചർച്ച അവസാനിച്ചത്.

ആറ് സീറ്റിൽ മുകളിൽ ജെഡിഎസിന് നൽകാൻ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന് താൽപര്യം ഉണ്ടായിരുന്നില്ല. എന്നാൽ 8 സീറ്റ് വിട്ടുകൊടുത്തതിൽ കോൺഗ്രസ് നേതൃത്വം അമർഷം അറിയിച്ചിട്ടുമുണ്ട്. പാർട്ടിക്ക് എട്ട് സീറ്റ് നൽകണമെന്ന ആവശ്യവുമായി മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ രാഹുൽ ഗാന്ധിയെ സന്ദർശിച്ചിരുന്നു.

Also read: ഭീകരതയ്‌ക്കെതിരെ ഉറച്ച നിലപാടെടുത്തത് മോദി; പ്രധാനമന്ത്രിയെ പുകഴ്ത്തി ഷീല ദീക്ഷിത്

80 അംഗ നിയമസഭയിൽ 37 എംഎൽഎമാരാണ് ജെഡിഎസിന് ഉള്ളത്. ഹാസൻ, മാണ്ഡ്യ മണ്ഡലങ്ങൾ കൂടാതെ കോൺഗ്രസ് മത്സരിക്കുന്ന തുംകൂർ സീറ്റും, ബാംഗ്ലൂർ നോർത്ത് സീറ്റും ജെഡിഎസ് അധികമായി നേടിയിട്ടുണ്ട്. ഉഡുപ്പി-ചിക്കമംഗ്ലൂർ, ഉത്തര കന്നഡ, വിജയപൂർ മണ്ഡലങ്ങളിലും ജെഡിഎസ് മത്സരിക്കും.

ഈ മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് പാർട്ടിയുടെ അടിത്തറ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം. കോൺഗ്രസിന് 40 ശതമാനം വോട്ടുള്ള ഈ മണ്ഡലങ്ങൾ നഷ്ടപ്പെടുമെന്നും അത് ബിജെപിക്ക് ഗുണകരമാകുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു.

വിജയപുരയില്‍ ജെഡിഎസ് മൂന്നാം സ്ഥാനത്ത് ആയിരുന്നുവെന്നും അതിനാൽ ഈത്തവണ ബിജെപി ഈ അവസരം മുതലാക്കുമെന്നും വിജയപുര മണ്ഡലത്തിലെ കോൺഗ്രസ് നേതാവ് വ്യക്തമാക്കി. ജെഡിഎസിന് വേണ്ടി വോട്ട് പിടിക്കാൻ കോൺഗ്രസ് പ്രവർത്തകരിൽ പലരും ഇറങ്ങില്ല. ഈ വോട്ടുകൾ ബിജെപിയിലേക്ക് മാറാനുള്ള സാധ്യതയും കോൺഗ്രസ് നേതാവ് പങ്കുവെച്ചു.
Loading...

ജെഡിഎസും കോൺഗ്രസും താഴെത്തട്ടിൽ തമ്മിൽ താൽപര്യമില്ല. നേതാക്കൾക്ക് ഡൽഹിയിൽ സീറ്റുകൾ വീതം വെച്ചാൽ മതി. എന്നാൽ ഇത് മണ്ഡലങ്ങളിൽ വിജയിക്കില്ല. ബിജെപി 22 സീറ്റുകളിൽ അധികം വിജയിക്കമെന്നും യെഡിയൂരപ്പ ന്യൂസ് 18 നോട് പറഞ്ഞു.
First published: March 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...