നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ആക്രമണം നോക്കി നിന്ന ജെഎന്‍യു വിസിയെ  മാറ്റണം: ആവശ്യവുമായി എൻഡിഎ സഖ്യകക്ഷിയും  

    ആക്രമണം നോക്കി നിന്ന ജെഎന്‍യു വിസിയെ  മാറ്റണം: ആവശ്യവുമായി എൻഡിഎ സഖ്യകക്ഷിയും  

    ഭരണ മുന്നണിയിലെ പാർട്ടി ഈ ആവശ്യവുമായി രംഗത്ത് വരുന്നത് ആദ്യം

    kc-tyagi

    kc-tyagi

    • News18
    • Last Updated :
    • Share this:
    ന്യൂഡൽഹി: ജെഎൻയുവിൽ  ആക്രമിക്കപ്പെട്ട  വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും  പിന്തുണച്ചും, ആക്രമണത്തെ  അപലപിച്ചും ബിജെപിയുടെ പ്രധാനപ്പെട്ട സഖ്യകക്ഷിയായ ജെഡിയു.

    സംവാദങ്ങളുടെയും ചർച്ചകളുടെയും വേദിയായാണ് ജെഎൻയു എല്ലാകാലത്തും അറിയപ്പെട്ടിരുന്നത്. പ്രത്യയശാസ്ത്രപരമായി പരാജയപ്പെട്ടവരുടെ ഭീരുത്വം നിറഞ്ഞ നടപടിയാണ് ഇപ്പോഴത്തെ അക്രമണമെന്നും   ജെഡിയു സെക്രട്ടറി ജനറലും വക്താവുമായ കെസി ത്യാഗി കുറ്റപ്പെടുത്തി.ആക്രമണത്തിൽ എബിവിപിക്കെതിരെ ആരോപണം  ശക്തമായിരിക്കെയാണ്  ജെഡിയുവിന്റെ വിമർശനം.

    Also Read-ഭർത്താവിന്റെ വിദേശ ബിസിനസ് നോക്കണ്ടതിനാൽ സഹോദരനെ പിൻഗാമിയാക്കണം; പിണറായിക്ക് തോമസ് ചാണ്ടിയുടെ ഭാര്യയുടെ കത്ത്

    വിദ്യാർത്ഥികൾക്ക് നേരെ ആക്രണം നടക്കുമ്പോൾ നടപടിയെടുക്കാതെ നോക്കി നിന്ന ജെഎൻയു വൈസ് ചാൻസലർ ജഗദീഷ് കുമാറിനെയും സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരെയും  മാറ്റണം.എങ്കിലേ നീതിപൂർവമായ അന്വേഷണം സാധ്യമാകൂവെന്നും ജെഡിയു പറയുന്നു.  സുപ്രീംകോടതി ജഡ്ജിന്റെ മേൽനോട്ടത്തിൽ അന്വേഷണം വേമെന്ന ആവശ്യവും ജെഡിയു മുന്നോട്ടുവെക്കുന്നുണ്ട് .

    വിസിയെ മാറ്റണമെന്ന ആവശ്യം വിദ്യാർത്ഥി യൂണിയനും വിവിധ പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണ മുന്നണിയിലെ പാർട്ടി ഈ ആവശ്യവുമായി രംഗത്ത് വരുന്നത് ആദ്യമായാണ്.
    Published by:Asha Sulfiker
    First published:
    )}