• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഡൽഹിയിൽ ജീൻസ്, മണ്ഡലത്തിൽ സാരിയും സിന്ദൂരവും'; പ്രിയങ്കക്കെതിരെ ബിജെപി MP

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത് മുതൽ പ്രിയങ്ക ഗാന്ധിക്കെതിരെ ഇത്തരത്തിൽ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്

news18india
Updated: February 11, 2019, 10:01 AM IST
'ഡൽഹിയിൽ ജീൻസ്, മണ്ഡലത്തിൽ സാരിയും സിന്ദൂരവും'; പ്രിയങ്കക്കെതിരെ ബിജെപി MP
Priyanka-Gandhi-Vadra-24
  • News18 India
  • Last Updated: February 11, 2019, 10:01 AM IST IST
  • Share this:
ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി ബിജെപി നേതാവ്. എംപി കൂടിയായ ഹരീഷ് ദ്വിവേദിയാണ് പ്രിയങ്കക്കെതിരെ അധിക്ഷേപം ഉന്നയിച്ചിരിക്കുന്നത്. 'രാഹുൽ പരാജയമെങ്കിൽ പ്രിയങ്കയും പരാജയമാണ്.. ഡൽഹിയിലായിരിക്കുമ്പോൾ ജീൻസും ടീ-ഷര്‍ട്ടും ധരിക്കുന്ന പ്രിയങ്ക, മണ്ഡലത്തിൽ സാരിയും സിന്ദൂരവും ധരിച്ചെത്തുന്നു" എന്നായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ ദ്വിവേദി പറഞ്ഞത്.

Also Read തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങി പി.പി.മുകുന്ദൻ: ബിജെപിയെ സമ്മർദ്ദത്തിലാക്കി മുൻ നേതാവ്

ലിംഗവിവേചനപരമായ ഇത്തരം പരാമർശങ്ങൾ രാഷ്ട്രീയത്തില്‍ പതിവ് സംഭവമാണ്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത് മുതൽ പ്രിയങ്ക ഗാന്ധിക്കെതിരെയും ഇത്തരത്തിൽ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയ പരിചയം ഇല്ലെന്നാണ് മുഖ്യ ആരോപണം. ഇതിന് പുറമെ ഭര്‍ത്താവ് ഉൾപ്പെടെ പ്രിയങ്കയുടെ വ്യക്തി ജീവിതത്തിലുള്ളവരുമായി താരതമ്യപ്പെടുത്തിയാണ് പ്രിയങ്കയുടെ വ്യക്തിത്വത്തെ തന്നെ പലരും അളക്കുന്നതും

Also Read-'അവള്‍ ബുദ്ധിയില്ലാത്തവള്‍'; സബ് കളക്ടർ രേണു രാജിനെതിരെ എസ് രാജേന്ദ്രന്‍ MLA

'പ്രിയങ്ക സുന്ദരിയാണെന്നത് മാറ്റി നിർത്തിയാൽ അവർക്ക് ഒരു തരത്തിലുള്ള കഴിവോ രാഷ്ട്രീയ നേട്ടമോ ഇല്ല' എന്നായിരുന്നു ബീഹാർ മന്ത്രി വിനോദ് നാരായൺ ഝായുടെ പ്രസ്താവന. മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയുടെ ഛായ ഉള്ളതിനാലാണ് പ്രിയങ്ക രാഷ്ട്രീയത്തിലെത്തിയതെന്നായിരുന്നു മറ്റൊരു മന്ത്രിയുടെ കമന്റ്. കരുത്തുറ്റ നേതാക്കളുടെ അഭാവത്തിൽ കോൺഗ്രസ്, ചോക്കലേറ്റ് മുഖങ്ങളെ രംഗത്തിറക്കുന്നു എന്നായിരുന്നു പ്രിയങ്കയെ അധിക്ഷേപിച്ചു കൊണ്ട് മുതിർന്ന ബിജെപി നേതാവായ കൈലാഷ് വിജയ് വർഗിയ നടത്തിയ പ്രസ്താവന.

First published: February 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...