• HOME
 • »
 • NEWS
 • »
 • india
 • »
 • വ്യോമാക്രമണം സ്ഥിരീകരിച്ച് ജയ്ഷ്-ഇ-മുഹമ്മദ്; ഇന്ത്യക്ക് മുന്നിൽ പാക് പ്രധാനമന്ത്രി കീഴടങ്ങിയെന്നും വിമർശനം

വ്യോമാക്രമണം സ്ഥിരീകരിച്ച് ജയ്ഷ്-ഇ-മുഹമ്മദ്; ഇന്ത്യക്ക് മുന്നിൽ പാക് പ്രധാനമന്ത്രി കീഴടങ്ങിയെന്നും വിമർശനം

അക്രമത്തിലൂടെ ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

മസൂദ് അസർ

മസൂദ് അസർ

 • Share this:
  #യതീഷ് യാദവ്

  ന്യൂഡൽഹി : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദ്. ബലാൻകോട്ടിലെ തങ്ങളുടെ തീവ്രവാദക്യാംപുകളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതായി ജയ്ഷ്-ഇ-മുഹമ്മദ് സ്ഥിരീകരിക്കുന്ന ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജയ്ഷ്-ഇ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മൗലാന അമറിന്റെ ശബ്ദസന്ദേശമാണ് പുറത്തു വന്നത്. ഇതിലാണ് പാക് സർക്കാരിനെതിരെയും ഇമ്രാൻ ഖാനെതിരെയും രൂക്ഷവിമർശനങ്ങൾ ഉള്ളത്.

  അക്രമത്തിലൂടെ ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. പാകിസ്ഥാനിൽ കടന്നു കയറിയ അവർ ബലാകോട്ടിലെ മദ്രസയിൽ ബോംബ് ആക്രമണം നടത്തി. ഇന്ത്യന്‍ വിമാനങ്ങള്‍ ഏതെങ്കിലും ഏജന്‍സിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് നേരയോ സുരക്ഷിത താവളങ്ങള്‍ക്ക് നേരയോ അക്രമം നടത്തിയിട്ടില്ല.കശ്മീർ ജിഹാദിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം നൽകുന്ന കേന്ദ്രമാണ് അവർ തകർത്തത്. ഈ ആക്രമണത്തിലൂടെ വീണ്ടും ജിഹാദിനായി ഒരുങ്ങാൻ ഇന്ത്യ നമ്മളെ പ്രകോപിപ്പിച്ചിരിക്കുകയാണ്'സന്ദേശത്തിൽ പറയുന്നു.

  Also Read-ജയ്ഷ് ഇ- മുഹമ്മദ് കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം നടന്നതായി സ്ഥിരീകരിച്ച് മസൂദ് അസറിന്റെ സഹോദരന്‍

  ബലാകോട്ടിലെ വ്യോമക്രമണത്തിന് ശേഷം കശ്മീരിൽ കൂടുതൽ ആക്രമണങ്ങൾക്കായി ചാവേറുകളെ ഒരുക്കുന്നുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. ബലാകോട്ട് വ്യോമാക്രമണത്തിൽ അമറും, സഹോദരി ഭർത്താവ് യൂസഫ് അസ്ഹറും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തലീം-ഉൽ-ഖുറാൻ എന്ന പേരിൽ മൗണ്ട് ജാബയ്ക്ക് മുകളിൽ മദ്രസ നടന്നു വന്നിരുന്നത് അസ്ഹറിന്റെ നേതൃത്വത്തിൽ ആയിരുന്നു. തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ഈ കേന്ദ്രം. ജയ്ഷിന്റെയും അഫ്ഗാനിസ്ഥാനിലെയും കശ്മീരിലെയും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് അമറാണ്. ഇന്ത്യക്കും യുഎസ്എയ്ക്കും എതിരെ അക്രമണം തുടരുമെന്ന ദൃഢപ്രതിജ്ഞയിലായിരുന്ന അമറിനെ 2018 ഡിസംബറിൽ പെഷാവറിലാണ് അവസാനമായി കണ്ടത്.

  ജയ്ഷെയുടെ ഒരു റിക്രൂട്ട്മെന്റ് മീറ്റിംഗിൽ, ബലാന്‍കോട്ട് ആക്രമണത്തിന് പകരം വീട്ടാനായി ചാവേർ ആക്രമണം നടത്താൻ അമർ ആഹ്വാനം ചെയ്യുന്നുണ്ട്. പാകിസ്ഥാൻ സർക്കാരിനെതിരെയും പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയും രൂക്ഷ വിമർശനങ്ങളാണ് അമർ നടത്തുന്നത്. അറസ്റ്റ് ചെയ്ത ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടു നൽകിയ നടപടിക്കെതിരെയായിരുന്നു വിമർശനം.

  Also Read:  വനം ബോംബിട്ട് തകർത്തെന്ന് പാകിസ്ഥാൻ; യു.എന്നിൽ ഇന്ത്യയ്ക്കെതിരെ പരാതി നൽകും

  മുൻപ് ഒരു ഭരണാധികാരി പകുതി രാജ്യവും 90,000 സൈനികരെയും വിട്ടു നൽകിയിരുന്നു ഇന്നത്തെ ഭരണാധികാരി, പിടിയിലായ ഇന്ത്യൻ പൈലറ്റിനെ മടക്കി അയച്ച് സ്വയം കീഴടങ്ങി യുദ്ധം തോറ്റിരുക്കുന്നുവെന്നാണ് വിമർശനം. ഇന്ത്യൻ ആക്രമണം ജയ്ഷ്-ഇ-ക്യാംപിന് കടുത്ത നാശനഷ്ടങ്ങൾ തന്നെയാണ് വരുത്തിയതെന്നാണ് ശബ്ദ സന്ദേശങ്ങൾ നൽകുന്ന സൂചന. ഇനിയും ട്രെയിനിംഗ് ക്യാംപ് പഴയ ഇടത്ത് തുടരാനാകില്ലെന്നും അതിന്റെ താവളം മാറ്റുകയാണെന്നും സന്ദേശത്തിലുണ്ട്.

  പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി, മന്ത്രി ഷെയ്ഖ് റഷീദ് എന്നിവർ തലീം-ഉൽ-ഖുറാൻ മദ്രസയുടെയും പാകിസ്ഥാനില്‍ ജയ്ഷ് തലവൻ മസൂദ് അസറിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാക് റെയിൽവെ ഫെഡറൽ മന്ത്രിയായ ഷെയ്ഖ് റഷീദ് അഹമ്മദാണ് ബലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണം പാക് നാഷണൽ അസംബ്ലിയിൽ ആദ്യമായി സ്ഥിതീകരിച്ചത്.

  Also Read-ബാലകോട്ടെ വ്യോമാക്രമണത്തിൽ ഭീകരർ മരിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്ത ഫ്രാന്‍സെസ്കോ മരീനോ ആരാണ്?

  എന്നാൽ ജയ്ഷ്-ഇ-മുഹമ്മദിനെക്കുറിച്ചോ മസൂദ് അസ്ഹറിനെക്കുറിച്ചോ ഏതെങ്കിലും വിധത്തിലുള്ള പ്രതികരണം നടത്താൻ പാകിസ്ഥാൻ ഇതുവരെ തയ്യാറായിട്ടില്ല. അതുപോലെ തന്നെ തങ്ങളുടെ രാജ്യത്ത് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളെ തകർക്കുമെന്നോ അല്ലെങ്കിൽ അവിടെ നിന്നും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനുള്ള അവരുടെ ശ്രമങ്ങളെ ഇല്ലാതാക്കുമെന്നോ പോലും പാകിസ്ഥാൻ പ്രഖ്യാപിച്ചിട്ടില്ല.

  ജയ്ഷ്-ഇ-മുഹമ്മദ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളെ കുറിച്ച് പാകിസ്ഥാൻ തുടർന്നു പോരുന്ന ഈ മൗനം ഇസ്ലാമാബാദിൽ അധികാരതലത്തിൽ ഭീകരസംഘടനയ്ക്കുള്ള സ്വാധീനമാണ് വ്യക്തമാക്കുന്നത്. എന്നാൽ പാകിസ്ഥാനെ ചെറുക്കാനും ഇവിടെ നിന്നുള്ള തീവ്രവാദഭീഷണികളെ ഇല്ലായ്മ ചെയ്യാനുമായി വിവിധ രാജ്യങ്ങൾ തന്ത്രപരമായ സഹകരണം ഇന്ത്യക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.

  First published: