• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

400 കോടി കണ്ടെത്താനായില്ല; ഇന്ന് രാത്രിയോടെ ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നിര്‍ത്തുന്നു

25 വര്‍ഷം പഴക്കമുള്ള വിമാന കമ്പനിയായ ജെറ്റ് കഴിഞ്ഞ നാലുമാസമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. 8000 കോടി രൂപയുടെ കടക്കെണിയാണ് ഇപ്പോള്‍ ജെറ്റിനെ ഗുരുതര പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത്. 

news18
Updated: April 17, 2019, 8:34 PM IST
400 കോടി കണ്ടെത്താനായില്ല; ഇന്ന് രാത്രിയോടെ ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നിര്‍ത്തുന്നു
Jet Airways aircrafts are seen parked at the Indira Gandhi International Airport in New Delhi, India, April 13, 2019. REUTERS/Anushree Fadnavis - RC1DCFF96A40
news18
Updated: April 17, 2019, 8:34 PM IST
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സ് അന്താരാഷ്ട്ര- ആഭ്യന്തര വിമാന സര്‍വീസുകള്‍ ബുധനാഴ്ച രാത്രിയോടെ നിര്‍ത്തിവയ്ക്കുന്നു. 400 കോടി കടമെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ വിമാനകമ്പനി തീരുമാനിച്ചത്.

ഇന്നത്തെ അവസാന വിമാനം ലാന്‍ഡ് ചെയ്യുന്നതോടെ അന്താരാഷ്ട്ര- ആഭ്യന്തര സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കുമെന്നാണ് ബുക്കിംഗ് ഏജന്‍സികളെ ജറ്റ് എയര്‍വെയ്‌സ് അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി 10.30 ന് അവസാന വിമാനം നിലത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Also Read മോദി ഭയപ്പെടുത്തി ഭരിക്കുന്നു: കനിമൊഴിക്ക് മമതയുടെ പിന്തുണ

അഞ്ച് വിമാനങ്ങള്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ നേരത്തെതന്നെ നിര്‍ത്തിവച്ചിരുന്നു.

25 വര്‍ഷം പഴക്കമുള്ള വിമാന കമ്പനിയായ ജെറ്റ് കഴിഞ്ഞ നാലുമാസമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. 8000 കോടി രൂപയുടെ കടക്കെണിയാണ് ഇപ്പോള്‍ ജെറ്റിനെ ഗുരുതര പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത്.

First published: April 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...