നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വർണത്തിലും വെള്ളിയിലും മെമന്‍റോകളുമായി സൂറത്തിലെ ആഭരണവ്യാപാരി

  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വർണത്തിലും വെള്ളിയിലും മെമന്‍റോകളുമായി സൂറത്തിലെ ആഭരണവ്യാപാരി

  മൂന്ന് വ്യത്യസ്ത ഫ്രയിമുകളിലാണ് മെമന്‍റോകൾ തയ്യാറാക്കിയിരിക്കുന്നത്.

  • News18
  • Last Updated :
  • Share this:
   മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വർണത്തിലും വെള്ളിയിലും മെമന്‍റോകളുമായി സൂറത്തിലെ ആഭരണവ്യാപാരി. ലോക്സഭ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്കോട്ടിലെ ആഭരണവ്യാപാരിയാണ് മൊമന്‍റോകൾ സമ്മാനിച്ചത്. പരിശുദ്ധമായ സ്വർണത്തിലും വെള്ളിയിലും മൂന്ന് വ്യത്യസ്ത തീമിലാണ് മൂന്ന് മെമന്‍റോകളും തയ്യാറാക്കിയിരിക്കുന്നതെന്ന് ആഭരണവ്യാപാരിയായ ഹരിഷ് സഹോലിയ പറഞ്ഞു.

   മൂന്ന് വ്യത്യസ്ത ഫ്രയിമുകളിലാണ് മെമന്‍റോകൾ തയ്യാറാക്കിയിരിക്കുന്നത്. കശ്മീർ മുതൽ കന്യാകുമാരി വരെ സ്വർണം കൊണ്ട് തീർത്തിരിക്കുന്ന മാപ്പിന്‍റെ ഒത്ത നടുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്ള രീതിയിലാണ് ഒന്നാമത്തെ ഫ്രയിം. രണ്ടാമത്തെ ഫ്രയിമിന്‍റെ തീം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ കണ്ട ലോകനേതാക്കളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനു ശേഷം ലോകം ഇന്ത്യയിലേക്ക് ആകർഷിക്കപ്പെട്ടെന്നും അതിനാലാണ് ഇത്തരമൊരു ഫ്രയിമെന്നും അദ്ദേഹം പറഞ്ഞു.

   DYFI പ്രവർത്തകർക്ക് മർദ്ദനം; പൊലീസിനെ സംരക്ഷിക്കുന്ന നിലപാടുമായി CPM നേതൃത്വം

   സ്വച്ഛ് ഭാരത് ആണ് മൂന്നാമത്തെ മെമന്‍റോയുടെ ഫ്രയിം. തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വരുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും ഇനി എത്രയും പെട്ടെന്ന് പ്രധാനമന്ത്രിയെ കാണാൻ അനുമതി നേടാൻ ശ്രമിക്കുകയാണെന്നും കൂടിക്കാഴ്ചയിൽ ഇ മെമന്‍റോകൾ പ്രധാനമന്ത്രിക്ക് സമ്മാനിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

   First published:
   )}