• HOME
  • »
  • NEWS
  • »
  • india
  • »
  • 42 വർഷമെടുത്ത് നിർമ്മിച്ച കനാൽ ഉദ്ഘാടന ദിവസം തകർന്നു വീണു: എലികളെ പഴിചാരി അധികൃതർ

42 വർഷമെടുത്ത് നിർമ്മിച്ച കനാൽ ഉദ്ഘാടന ദിവസം തകർന്നു വീണു: എലികളെ പഴിചാരി അധികൃതർ

ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സർക്കാർ ഏറെ കൊട്ടിഘോഷിച്ച പദ്ധതിയുടെ ഭാഗമായുള്ള കനാലിന്റെ ഉദ്ഘാടനം

  • News18
  • Last Updated :
  • Share this:
    റാഞ്ചി: ജാർഖണ്ഡിലെ കോനാർ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് 42 വർഷത്തിനൊടുവിൽ പൂർത്തിയായ കനാലാണ് ഉദ്ഘാടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളിൽ തകർന്നത്. ഹസരിബാഗിലെ ബിഷ്ണുഗർ മേഖലയിലെ കനാൽ തകർന്നതിനെ തുടർന്ന് പ്രദേശത്തെ മുപ്പതിയഞ്ചോളം ഗ്രാമങ്ങളിലെ കൃഷിസ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി.

    സർക്കാർ ഏറെ കൊട്ടിഘോഷിച്ച പദ്ധതിയുടെ ഭാഗമായുള്ള കനാലിന്റെ ഉദ്ഘാടനം ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു. ഏറെ ആഘോഷപൂർവം മുഖ്യമന്ത്രി രഘുബർ ദാസ് ഉദ്ഘാടനം നിർവഹിച്ച കനാലിന്റെ ഒരു ഭാഗം അന്നു രാത്രി തന്നെ ഇടിഞ്ഞു. പത്ത് മണിക്കൂറിനുള്ളിൽ തന്നെ പൂർണ്ണമായും തകരുകയും ചെയ്തു. 42 വർഷങ്ങൾക്ക് മുൻപ് ആവിഷ്കരിച്ച ഈ കനാൽ പദ്ധതിക്കായി 12 കോടിയിൽ നിന്ന് ദശാബ്ദങ്ങൾ കൊണ്ട് 2176 കോടി രൂപ വരെ ചിലവഴിക്കപ്പെട്ടുവെന്നാണ് ആക്ഷേപങ്ങൾ.

    Also Read-ദുബായിലെ മലയാളി വ്യവസായിയെ യെമനില്‍ കാണാതായതായി; പരാതിയുമായി മകൻ

    അതേസമയം സംഭവത്തിന് പിന്നാലെ എലികളെ പഴിചാരി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. കോൺക്രീറ്റ് ചെയ്യാത്ത ഭാഗങ്ങളിലെ എലി മാളങ്ങളിലൂടെ വെള്ളം ഇറങ്ങിയതാണ് തകർച്ചയ്ക്ക് കാരണമെന്നാണ് ജലസേചന വകുപ്പ് നൽകുന്ന വിശദീകരണം. സംഭവം അന്വേഷിക്കുന്നതിനായി മൂന്നംഗസമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. വെള്ളം കയറി കൃഷി നശിച്ച എല്ലാ കർഷകർക്കും നഷ്ട പരിഹാരം നൽകുമെന്നും ജില്ലാ അധികൃതർ വ്യക്തമാക്കി.

    എന്നാൽ സംഭവം പ്രതിപക്ഷപാർട്ടികൾ ആയുധമാക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ പദ്ധതികളുടെ അവകാശം സ്വയം ഏറ്റെടുക്കുന്നത് പോലെ, കോനാർ പോലെ പകുതി വെന്തപദ്ധതികളുടെ ഉദ്ഘാടനം ചെയ്യുകയാണെന്നാണ് കോൺഗ്രസ് നേതാവ് അലോക് ദൂബെ പരിഹസിച്ചത്. 2200 കോടിയോളം രൂപ ചെലവാക്കിയെന്നു സർക്കാർ അവകാശപ്പെട്ട ഒരു പദ്ധതിയാണ് മണിക്കൂറുകൾ കൊണ്ടു തകർന്നതെന്നാണ് ജാർഖണ്ഡ‍് മുക്തി മോർച്ച (ജെഎംഎം) കേന്ദ്ര ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യയുടെ പ്രതികരണം.

    Also Read-കോളജിൽ 'പാകിസ്ഥാൻ പതാക'; 30 MSF പ്രവർത്തകർക്കെതിരെ കേസ്

    1955–ൽ ദാമോദർ വാലി കോർപറേഷനാണ് കോനാർ ജലസംഭരണി നിർമിച്ചത്. 357 കിലോമീറ്റർ കനാലും 17 കിലോമീറ്റർ ടണലും ഉൾപ്പെടുന്നതായിരുന്നു രൂപരേഖ. ടണൽ‌ നിർമ്മാണം പൂർത്തിയായെങ്കിലും 44 കിലോമീറ്റർ കനാൽ മാത്രമാണ് ഉദ്ഘാടനസമയത്ത് പൂർത്തിയായിരുന്നത്. പക്ഷെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ തിടുക്കം കാട്ടിയതാണ് ഇപ്പോൾ അപകടത്തിൽ കലാശിച്ചതെന്നാണ് ആരോപണം.

    First published: