റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യഘട്ടം പിന്നിടുമ്പോൾ കോൺഗ്രസ്-ജെ.എം.എം-ആർ.ജെ.ഡി മഹാസഖ്യം ലീഡ് ചെയ്യുന്നു. 37 സീറ്റുകളിലാണ് കോൺഗ്രസ് സഖ്യം ലീഡ് ചെയ്യുന്നത്. ബി.ജെ.പി 31 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
അഞ്ച് ഘട്ടമായി 81 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ദുംകയില്‍ മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന് മുന്നിലാണ്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ദാസ് ലീഡ് ചെയ്യുന്നു. ജാര്‍ഖണ്ഡിലെ ആദ്യ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയിലും മുന്നിലാണ്.
ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന എ.ജെ.എസ്.യു, എല്‍.ജെ.പി, ജെ.ഡി.യു പാർട്ടികൽ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്.
എക്സിറ്റ് പോൾ ഫലങ്ങളിലും കോണ്‍ഗ്രസ്-ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച-രാഷ്ട്രീയ ജനതാ ദള്‍ സഖ്യം മുൻതൂക്കം നേടുമെന്ന് പ്രപവചിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.