നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പെട്രോളിന് 25 രൂപ കുറച്ചു; ഇരുചക്ര വാഹന ഉപഭോക്താക്കൾക്ക് വമ്പൻ പ്രഖ്യാപനവുമായി ജാർഖണ്ഡ്

  പെട്രോളിന് 25 രൂപ കുറച്ചു; ഇരുചക്ര വാഹന ഉപഭോക്താക്കൾക്ക് വമ്പൻ പ്രഖ്യാപനവുമായി ജാർഖണ്ഡ്

  ജനുവരി 26 മുതലായിരിക്കും ഇളവുകൾ പ്രാബല്യത്തിൽ വരികയെന്നും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ പറഞ്ഞു.

  (Image: AFP)

  (Image: AFP)

  • Share this:
   പെട്രോള്‍ വിലയിൽ (Petrol Prices) വമ്പൻ ഇളവ് പ്രഖ്യാപിച്ച് ജാർഖണ്ഡ് സർക്കാർ (Jharkhand Government). ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപ കുറയ്ക്കുന്നതായാണ് ജാർഖണ്ഡ് സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ ഇളവ് സംസ്ഥാനത്തെ ഇരുചക്ര വാഹനങ്ങൾ (Two Wheelers) ഉപയോഗിക്കുന്നവർക്ക് മാത്രമാകും ലഭ്യമാവുകയെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ (Hemant Soren) വ്യക്തമാക്കി.

   ''മോട്ടാര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് പെട്രോള്‍ വിലയില്‍ ലിറ്ററിന് 25 രൂപ വിലക്കിഴിവ് നല്‍കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്." - സോറൻ എ എൻ ഐയോട് പറഞ്ഞു. ജനുവരി 26 മുതലായിരിക്കും ഇളവുകൾ പ്രാബല്യത്തിൽ വരികയെന്നും സോറൻ പറഞ്ഞു. അധികാരത്തിൽ ജാർഖണ്ഡ് സർക്കാർ രണ്ട് വർഷം പൂർത്തിയാക്കിയ ദിവസമാണ് ഈ അപ്രതീക്ഷിത തീരുമാനമെന്ന പ്രത്യേകത കൂടിയുണ്ട്. ഹേമന്ദ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും (Jharkhand Mukti Morcha) കോണ്‍ഗ്രസും (Congress) ആര്‍.ജെ.ഡിയും R.J.D) ചേര്‍ന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.


   കഴിഞ്ഞ ഏതാനും മാസങ്ങളായി അഭൂതപൂർവമായ വർധനവ് രേഖപ്പെടുത്തിക്കൊണ്ടിരുന്ന ഇന്ധനവില കഴിഞ്ഞ ഒരു മാസത്തിലേറെയായി വിലയിൽ മാറ്റമില്ലാതെ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സോറന്റെ പ്രഖ്യാപനം.

   Also read- LPG | എൽപിജി സിലിണ്ടറുകളിൽ ചില കോഡുകൾ രേഖപ്പെടുത്തുന്നതെന്തിന്? ഇവയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം

   ദീപാവലിയുടെ തലേദിവസം കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) യും സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.

   രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

   1. മുംബൈ

   പെട്രോൾ - ലിറ്ററിന് 109.98 രൂപ
   ഡീസൽ - ലിറ്ററിന് 94.14 രൂപ

   2. ഡൽഹി

   പെട്രോൾ ലിറ്ററിന് 95.41 രൂപ
   ഡീസൽ - ലിറ്ററിന് 86.67 രൂപ

   3. ചെന്നൈ

   പെട്രോൾ ലിറ്ററിന് 101.40 രൂപ
   ഡീസൽ - ലിറ്ററിന് 91.43 രൂപ

   4. കൊൽക്കത്ത

   പെട്രോൾ - ലിറ്ററിന് 104.67 രൂപ
   ഡീസൽ - ലിറ്ററിന് 89.79 രൂപ

   5. ഭോപ്പാൽ

   പെട്രോൾ ലിറ്ററിന് 107.23 രൂപ
   ഡീസൽ - ലിറ്ററിന് 90.87 രൂപ

   6. ഹൈദരാബാദ്

   പെട്രോൾ ലിറ്ററിന് 108.20 രൂപ
   ഡീസൽ - ലിറ്ററിന് 94.62 രൂപ

   7. ബംഗളൂരു

   പെട്രോൾ ലിറ്ററിന് 100.58 രൂപ
   ഡീസൽ - ലിറ്ററിന് 85.01 രൂപ

   8. ഗുവാഹത്തി

   പെട്രോൾ ലിറ്ററിന് 94.58 രൂപ
   ഡീസൽ - ലിറ്ററിന് 81.29 രൂപ

   9. ലഖ്‌നൗ

   പെട്രോൾ ലിറ്ററിന് 95.28 രൂപ
   ഡീസൽ - ലിറ്ററിന് 86.80 രൂപ

   10. ഗാന്ധിനഗർ

   പെട്രോൾ ലിറ്ററിന് 95.35 രൂപ
   ഡീസൽ - ലിറ്ററിന് 89.33 രൂപ

   11. തിരുവനന്തപുരം

   പെട്രോൾ ലിറ്ററിന് 106.36 രൂപ
   ഡീസൽ - ലിറ്ററിന് 93.47 രൂപ
   Published by:Naveen
   First published:
   )}