• HOME
  • »
  • NEWS
  • »
  • india
  • »
  • IS ബന്ധം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

IS ബന്ധം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

1908ലെ ക്രിമിനൽ നിയമം സെക്ഷൻ 16 അനുസരിച്ചാണ് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയ്ക്ക് നിരോധനം ഏ‍ർപ്പെടുത്തിയതെന്ന് ജാർഖണ്ഡ് സർക്കാർ

popular front

popular front

  • News18
  • Last Updated :
  • Share this:
    റാഞ്ചി: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു. 1908ലെ ക്രിമിനൽ നിയമം സെക്ഷൻ 16 അനുസരിച്ചാണ് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയ്ക്ക് നിരോധനം ഏ‍ർപ്പെടുത്തിയത്. ജാർഖണ്ഡിൽ ഇത് ആദ്യമല്ല പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തുന്നത്. 2018 ഫെബ്രുവരി 20 ന് സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം പുലർത്തിയന്നാരോപിച്ച് പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തന് രഘുബർ‌ ദാസ് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.

    '1908ലെ ക്രിമിനൽ നിയമപ്രകാരം ജാർ‌ഖണ്ഡിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നു. ആഭ്യന്തരവകുപ്പിന്റെ ശുപാർശ പ്രകാരമാണ് നിരോധനം'- സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 'ജാർഖണ്ഡിലെ പാക്കൂർ ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം സജീവമാണ്. കേരളത്തിൽ തുടങ്ങിയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിനാൽ സ്വാധീനിക്കപ്പെടുന്നു. ചില പോപ്പുലർ ഫ്രണ്ട് അംഗങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഐഎസിനുവേണ്ടി പ്രവർത്തിക്കാൻ സിറിയയിലേക്ക് പോയിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ടുണ്ട്'- പ്രസ്താവനയിൽ പറയുന്നു. 2018 ഓഗസ്റ്റിൽ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

    First published: