• HOME
  • »
  • NEWS
  • »
  • india
  • »
  • വീട്ടുജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച BJP വനിതാ നേതാവിനെ കുടുക്കിയത് സ്വന്തം മകൻ

വീട്ടുജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച BJP വനിതാ നേതാവിനെ കുടുക്കിയത് സ്വന്തം മകൻ

സമാനതകളില്ലാത്ത പീഡനങ്ങളായിരുന്നു സുനിതയ്ക്ക് കഴിഞ്ഞ എട്ട് വർഷമായി അവിടെ നേരിടേണ്ടി വന്നിരുന്നത്.

  • Last Updated :
  • Share this:
    വീട്ടു ജോലിക്കാരിയായ ഗോത്രവിഭാഗക്കാരി സുനിതയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് (BJP Leader) സീമ പത്രയെ ജാർഖണ്ഡ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. 29കാരിയായ ആദിവാസി യുവതി സുനിതയുടെ ദുരവസ്ഥയറിഞ്ഞ സീമ പത്രയുടെ മകനാണ് അമ്മയുടെ ദുഷ്ചെയ്തികളെ ലോകത്തിന്റെ മുന്നിൽ തുറന്നു കാട്ടുവാൻ കാരണമായത്. സമാനതകളില്ലാത്ത പീഡനങ്ങളായിരുന്നു സുനിതയ്ക്ക് കഴിഞ്ഞ എട്ട് വർഷമായി അവിടെ നേരിടേണ്ടി വന്നിരുന്നത്. വർഷങ്ങളായി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചതിന് മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ പത്രയ്‌ക്കെതിരെ അർഗോറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

    അറസ്റ്റിലായതിന് ശേഷം പ്രതി താൻ നിരപരാധിയാണെന്ന് അവകാശപ്പെടുകയും ആരോപണങ്ങൾ "രാഷ്ട്രീയ പ്രേരിതം" എന്ന് പറയുകയും ചെയ്തു. റാഞ്ചിയിലെ അശോക് നഗർ ഏരിയയിലെ വസതിയിൽ വർഷങ്ങളായി യുവതിയെ ബന്ദിയാക്കി സീമ പത്ര ഉപദ്രവിച്ചിരുന്നു. പത്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സുനിത തനിക്കുണ്ടായ ദുരനുഭവം വിവരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പത്രയെ ബിജെപി സസ്‌പെൻഡ് ചെയ്തു.

    read also : വീട്ടുജോലിക്കാരിയെ നാവ് കൊണ്ട് മൂത്രം തുടപ്പിച്ചു; BJP വനിതാ നേതാവിന് സസ്പെൻഷൻ

    സുനിത എന്ന യുവതിയുടെ ശരീരത്തിൽ ഡസൻ കണക്കിന് മുറിവുകൾ ഉണ്ടായിട്ടുണ്ട്. ചൂടുള്ള പാത്രവും ഇരുമ്പ് വടിയും ഉപയോഗിച്ച് അടിക്കുകയും തറയിൽ മൂത്രം നക്കാൻ നിർബന്ധിക്കുകയും ചെയ്തതു. സീമ പാത്രയുടെ മകൻ ആയുഷ്മാനാണ് സുനിതയെ രക്ഷിക്കാൻ ശ്രമിച്ചത്. ആയുഷ്മാന്‍ വീട്ടിലെ സംഭവങ്ങൾ സുഹൃത്തായ വിവേക് ബാസ്‌കെയെ അറിയിച്ചു. സുനിത, വിവേകിനോട് തന്റെ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയും അയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു. ഇരുമ്പ് ദണ്ഡ് കൊണ്ട് പല്ലുകൾ പൊട്ടിയ സുനിതയ്ക്ക് ഭക്ഷണവും വെള്ളവുമില്ലാതെ മുറിയിൽ പൂട്ടിയിട്ടതിനാൽ തനിയെ നിൽക്കാൻ കഴിയാതെയായി. ഇപ്പോൾ റാഞ്ചിയിലെ റിംസിൽ ചികിത്സയിലാണ്.

    see also: വീട്ടുജോലിക്കാരിക്ക് ക്രൂരപീഡനം; സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപി വനിതാ നേതാവ് അറസ്റ്റിൽ
    Published by:Amal Surendran
    First published: