• HOME
  • »
  • NEWS
  • »
  • india
  • »
  • Accident |റോപ്വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചു; രണ്ട് പേര്‍ മരിച്ചു; 46 പേര്‍ കുടുങ്ങികിടക്കുന്നു

Accident |റോപ്വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചു; രണ്ട് പേര്‍ മരിച്ചു; 46 പേര്‍ കുടുങ്ങികിടക്കുന്നു

സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ്വേയാണ് ഇത്. അപകടത്തിനു പിന്നാലെ ഓപ്പറേറ്റര്‍മാര്‍ കടന്നുകളഞ്ഞു.

  • Share this:
    ഝാര്‍ഖണ്ഡില്‍ റോപ്വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ദിയോഘര്‍ ജില്ലയിലെ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികൂട് മലമുകളിലെ റോപ്വേയിലാണ് അപകടം. 12 കാബിനുകളിലായി 46 പേര്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്.

    ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വ്യോമസേനയുടെ രണ്ടു മിഗ്-17 ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദേശീയ ദുരന്തരനിവാരണ സേനയും സ്ഥലത്തുണ്ട്.


    സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം അവസാനിച്ചശേഷമേ അന്വേഷണം ആരംഭിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ്വേയാണ് ഇത്. അപകടത്തിനു പിന്നാലെ ഓപ്പറേറ്റര്‍മാര്‍ കടന്നുകളഞ്ഞു.

    ബാബാ ബൈദ്യനാഥ് ക്ഷേത്രത്തില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ് വേ. 766 മീറ്റര്‍ നിളമുള്ള റോപ് വേ 392 മീറ്റര്‍ ഉയരത്തിലാണ്. 25 കാബിനുകളാണ് ആകെയുള്ളത്. ഒരു കാബിനില്‍ നാലു പേര്‍ക്കാണ് കയറാനാവുക.

    Bike Stunt | ബൈക്കുമായി അഭ്യാസ പ്രകടനം; നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് കൗമാരക്കാരന് ഗുരുതരപരിക്ക്; നാട്ടുകാര്‍ എത്തിയപ്പോള്‍ സ്ഥലം വിട്ടു

    കൊച്ചി: ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ കൗമാരക്കാരന് പരിക്ക്. നിയന്ത്രണംവിട്ട് മറിഞ്ഞ ബൈക്ക് നിരങ്ങിനീങ്ങി സമീപത്തെ പോസ്റ്റിലിടിച്ചാണ് നിന്നത്. മറ്റൊരു ബൈക്കുമായി മത്സരയോട്ടം നടത്തിയാണ് കൗമാരക്കാരന് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്‍ഷുറന്‍സും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റും മുന്‍വശത്തെ നമ്പര്‍പ്ലേറ്റുമില്ലാത്ത ബൈക്കുമായാണ് കൗമരാക്കാരന്‍ ചീറിപാഞ്ഞത്.

    എളംകുളം ചിലവന്നൂര്‍ റോഡിലെ കപ്പേളയ്ക്ക് സമീപം ഇന്നലെ രാവിലെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ കൗമാരക്കാരന്‍ നാട്ടുകാര്‍ അടുത്തെത്തും മുന്‍പ് പിന്നാലെ എത്തിയ മറ്റൊരു ബൈക്കില്‍ കയറി സ്ഥലംവിട്ടു. സൗത്ത് പൊലീസ് സ്ഥലത്തെത്തി ബൈക്ക് സ്റ്റേഷനിലെത്തിച്ചു.

    ആശുപത്രിയിലെത്തി കൗമാരക്കാരനില്‍ നിന്ന് മൊഴിയെടുത്തെങ്കിലും സംശായസ്പദമായ മറുപടിയാണ് ലഭിച്ചത്. അതേസമയം നെയ്യാറ്റിന്‍കര രജിസ്‌ട്രേഷനിലുള്ള ബൈക്ക് മോഷ്ടിച്ചതാണോ എന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് മോഷണ മുതലാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
    Published by:Sarath Mohanan
    First published: