റാഞ്ചി: ഝാര്‍ഖണ്ഡില്‍ റോപ് വേ(Rope Way) കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അപകടത്തെ തുടര്‍ന്ന് റോപ് വേയിലുണ്ടായിരുന്ന 12 ട്രോളികളിലായി എഴുപത് യാത്രക്കാരാണ് മണിക്കൂറോളം കുടുങ്ങിക്കിടന്ന്ത്. 'ജീവനോടെ ബാക്കിയുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല, 20 മണിക്കൂര്‍ ഒരു തുള്ളി വെള്ളംപോലും കുടിച്ചില്ല. ഇത് എനിക്ക് രണ്ടാം ജന്മമാണ്' 1500 അടി ഉയരത്തില്‍ തൂങ്ങിനിന്ന് 32 പേരില്‍പ്പെട്ട ശൈലേന്ദ്ര യാദവിന്റെ വാക്കുകളാണിത്.
'റോപ് വേയിലെ ഒരു ക്യാബിനില്‍ കുടുങ്ങിക്കിടന്ന എന്നെ ഹെലികോപ്റ്ററില്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. രാത്രി മുഴുവന്‍ ഭയന്ന് ഉറങ്ങാതിരിക്കുകയായിരുന്നു. ഒരു തുള്ളി വെള്ളം പോലും പോലും കുടിക്കാനുണ്ടായിരുന്നില്ല' യാദവ് പറഞ്ഞു.
അതേസമയം രക്ഷപ്പെടനായി ഉയരത്തില്‍ നിന്ന് ചാടിയ ദമ്പതികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബിഹാറിലെ മധുബനിയില്‍ നിന്നാണ് യാദവും സുഹൃത്തുക്കളും ദിയോഗറിലെത്തി കേബിള്‍ കാറില്‍ കയറിയത്. എന്നാല്‍ വൈകുന്നേരം അഞ്ച് മണിയോടെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി.
സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം അവസാനിച്ചശേഷമേ അന്വേഷണം ആരംഭിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ്വേയാണ് ഇത്. അപകടത്തിനു പിന്നാലെ ഓപ്പറേറ്റര്‍മാര്‍ കടന്നുകളഞ്ഞു.
ദിയോഗറിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രികുത് പഹറില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി കൂട്ടിയിടിച്ചു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ബാബാ ബൈദ്യനാഥ് ക്ഷേത്രത്തില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ് വേ. 766 മീറ്റര്‍ നിളമുള്ള റോപ് വേ 392 മീറ്റര്‍ ഉയരത്തിലാണ്. 25 കാബിനുകളാണ് ആകെയുള്ളത്. ഒരു കാബിനില്‍ നാലു പേര്‍ക്കാണ് കയറാനാവുക.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.