നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മു കാശ്മീരിൽ ജിഹാദി ആക്രമണങ്ങൾ വർദ്ധിച്ചേക്കാം; താലിബാന്റെ കീഴിൽ പാക് ടിടിപി വളരാൻ സാധ്യത 

  ജമ്മു കാശ്മീരിൽ ജിഹാദി ആക്രമണങ്ങൾ വർദ്ധിച്ചേക്കാം; താലിബാന്റെ കീഴിൽ പാക് ടിടിപി വളരാൻ സാധ്യത 

  ആഗോള ജിഹാദ് വികസിക്കുകയും ലോകത്തിലെ ഏറ്റവും വലിയ ശക്തികളെ തോല്‍പ്പിക്കുകയും ചെയ്യുന്നത് ജിഹാദികള്‍ക്ക് വലിയ ധൈര്യമാണ് നല്‍കുന്നത്.

  • Share this:
   അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതോടെ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന്റെ അസ്ഥിരത എല്ലാ വിദേശ തീവ്രവാദികളുടെയും ഒരു കേന്ദ്രമായി മാറാന്‍ ഇടയാക്കിയേക്കാമെന്ന് സിഎന്‍എന്‍-ന്യൂസ് 18യ്ക്ക് ലഭിച്ച ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ വ്യക്തമാക്കുന്നു.

   അഫ്ഗാനിസ്ഥാന്‍ താലിബാന് കീഴിലായതോടെ ഇന്ത്യന്‍ ഏജന്‍സികളുടെ ആഭ്യന്തര സുരക്ഷാ വിലയിരുത്തലാണ് സിഎന്‍എന്‍-ന്യൂസ് 18യ്ക്ക് ലഭിച്ചത്. ഇത് അനുസരിച്ച്, ആഗോള ജിഹാദ് ഇന്ത്യയ്ക്ക് ഒരു വലിയ വെല്ലുവിളിയായി മാറിയേക്കാം.

   നാറ്റോയുടെയും യുഎസ് സേനയുടെയും പിന്‍വാങ്ങല്‍ ലോകമെമ്പാടുമുള്ള സുരക്ഷാ സംവിധാനത്തിന് വലിയ ആശങ്കയാണ്. സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കിലെ ഇരട്ട ടവര്‍ ആക്രമണ സമയത്തേക്കാള്‍ 400 മടങ്ങ് കൂടുതലാണ് ഇന്ന് ജിഹാദ് (തീവ്രവാദം).

   ആഗോള ജിഹാദ് വികസിക്കുകയും ലോകത്തിലെ ഏറ്റവും വലിയ ശക്തികളെ തോല്‍പ്പിക്കുകയും ചെയ്യുന്നത് ജിഹാദികള്‍ക്ക് വലിയ ധൈര്യമാണ് നല്‍കുന്നത്.

   അഫ്ഗാനിസ്ഥാനിലെ സംഭവങ്ങള്‍ പാകിസ്ഥാനെ ബാധിക്കുകയും തെഹ്റിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) പുനരുജ്ജീവിപ്പിക്കപ്പെടുമെന്നുമാണ് വിലയിരുത്തല്‍. പാകിസ്ഥാന്‍ താലിബാന്‍ എന്ന് അറിയപ്പെടുന്ന തെഹ്രിക്-ഇ-താലിബാന്‍ പാക്കിസ്ഥാന്‍ ഒരു പഷ്തൂണ്‍ ഇസ്ലാമിസ്റ്റ് സായുധ വിദ്യാര്‍ത്ഥി സംഘമാണ്. അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള വിവിധ വിദ്യാര്‍ത്ഥി സംഘടനകളാണ് ഈ സംഘത്തിലുള്ളത്.

   ടിടിപി ഒരു വലിയ ഭീകര സംഘടനയായി മാറിയിട്ടുണ്ടെന്നും പാകിസ്ഥാനിലെ എല്ലാ ജിഹാദി ഗ്രൂപ്പുകളും അവരുടെ എതിരാളി ഗ്രൂപ്പില്‍ ചേര്‍ന്നുവെന്നുമാണ് വിലയിരുത്തല്‍.

   അതേസമയം, ദക്ഷിണേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ അതായത് ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, തര്‍ക്കപ്രദേശമായ കശ്മീര്‍ മേഖല എന്നിവിടങ്ങളില്‍ കൂടുതല്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ കാണാനാകുമെന്നാണ് വിലയിരുത്തല്‍. ജിഹാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ രാജ്യത്തെ ജാതി-വിഭജനം ഉപയോഗിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

   പാക്കിസ്ഥാന്‍ എല്ലാ ഭീകര ഗ്രൂപ്പുകളെയും ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റഡ് ട്രൈബല്‍ ഏരിയ (ഫാറ്റ) മേഖലയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍, നംഗര്‍ഹര്‍ ഈ ഗ്രൂപ്പുകളുടെ ഒരു കോളനിയായി മാറുമെന്നും വിലയിരുത്തല്‍ പറയുന്നു.

   അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ കറന്‍സി കൂടുതല്‍ ഉപയോഗിക്കുന്നത് വഴി നാര്‍ക്കോട്ടിക് ടെററിസവും വര്‍ദ്ധിക്കും. കൂടാതെ മയക്കുമരുന്ന് കള്ളക്കടത്ത് ഇരട്ടിയായി വര്‍ദ്ധിക്കും. കാരണം അഫ്ഗാനിസ്ഥാന്‍ കറന്‍സിക്ക് എതിരായി മറ്റെന്തെങ്കിലും നല്‍കേണ്ടിവരും.

   ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, തീവ്രവാദി സംഘം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക പോലുള്ള ഒരു മുന്നേറ്റ രാജ്യത്തെ ആക്രമിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ഈ ഗ്രൂപ്പുകളുടെ സാങ്കേതികവിദ്യയുടെ ഉപയോഗം ലോകത്തിന് തന്നെ ഭീഷണിയായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

   അഫ്ഗാനിസ്ഥാന്‍ 'ഈ ഗ്രൂപ്പുകളുടെ ജംഗ്ഷന്‍' ആയി മാറുകയും പാക്കിസ്ഥാന്റെ പിന്തുണ കൂടി ലഭിക്കുന്നതോടെ അവരെ നിയന്ത്രിക്കാന്‍ ലോകത്തിന് തന്നെ ബുദ്ധിമുട്ടായിരിക്കുമെന്നുമാണ് വിലയിരുത്തല്‍.

   ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള പ്രതിരോധ നടപടികളും, മുസ്ലീങ്ങള്‍ക്ക് രാജ്യത്തോട് അനുഭാവം പുലര്‍ത്തുന്നതിനുള്ള കൂടുതല്‍ നയങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുമെന്നും വിലയിരുത്തലില്‍ വ്യക്തമാക്കുന്നു.
   Published by:Jayashankar AV
   First published: