• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രണയം സമ്മതിച്ചാൽ മോചിതയാക്കാം; ഭോപ്പാലിൽ മോഡലിനെ ബന്ദിയാക്കി 'കാമുകന്റെ' വിലപേശൽ


Updated: July 13, 2018, 7:20 PM IST
പ്രണയം സമ്മതിച്ചാൽ മോചിതയാക്കാം; ഭോപ്പാലിൽ മോഡലിനെ ബന്ദിയാക്കി 'കാമുകന്റെ' വിലപേശൽ

Updated: July 13, 2018, 7:20 PM IST
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ കാമുകനെന്ന് സ്വയം അവകാശപ്പെടുന്ന യുവാവ് വനിതാ മോഡലിനെ ബന്ദിയാക്കി. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ രോഹിത് എന്നയാളാണ് മുപ്പതുകാരിയായ മോഡലിനെ ബന്ദിയാക്കിയത്. യുവതിയുടെ ഫ്‌ളാറ്റിനുള്ളില്‍ കടന്ന രോഹിത് അവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതിയെ താന്‍ പ്രണയിക്കുന്നുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് രോഹിത് അവകാശപ്പെടുന്നത്. പ്രണയിക്കുന്നുണ്ടെന്ന് സമ്മതിച്ചാല്‍ മാത്രമേ യുവതിയെ സ്വതന്ത്രയാക്കൂവെന്ന നിലപാടിലാണ് രോഹിത്. യുവതിയെ രക്ഷപെടുത്താന്‍ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും രോഹിത്തിന്റെ ഭീഷണിയെ തുടര്‍ന്ന് അകത്തുകടക്കാനായില്ല.

മുംബൈയില്‍നിന്ന് രണ്ടുമാസം മുമ്പാണ് യുവതി ഭോപ്പാലിലെത്തിയത്. ആ സമയത്താണ് രോഹിത്തുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് രോഹിത്ത് യുവതിയെ സ്ഥിരമായി വിളിക്കാന്‍ തുടങ്ങി. യുവതി ഫോണ്‍ എടുക്കാതായതോടെ വെള്ളിയാഴ്ച ഇയാള്‍ ഫ്‌ളാറ്റിലെത്തുകയും അകത്തുകടന്ന് കുറ്റിയിടുകയുമായിരുന്നു. .

യുവതി രക്തത്തില്‍ കുളിച്ച നിലയിലാണെന്നും കത്രിക ഉപയോഗിച്ച് തന്നെയും ആക്രമിച്ചതായും സബ് ഇന്‍സ്‌പെക്ടര്‍ ജി.എസ് രാജ്പുത് പറഞ്ഞു. വീഡിയോ കോളിലൂടെ സ്റ്റാമ്പ് പേപ്പറും മൊബൈല്‍ ഫോണ്‍ ചാര്‍ജറും ഇയാള്‍ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവാവിനെ അനുനയിപ്പിച്ച് യുവതിയെ സ്വതന്ത്രയാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ സ്വതന്ത്രയാക്കണമെന്നും വാതില്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് രോഹിത്തിന്റെ സുഹൃത്തുക്കളും സംസാരിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

രോഹിത്ത് ആവശ്യപ്പെട്ടതനുസരിച്ച് കുടിവെള്ളവും സിഗററ്റും ഭക്ഷണവും എത്തിച്ചുകൊടുത്തു. യുവതിയുടെ ബെഡ് റൂമിന്റെ ജനാലയിലൂടെ ബക്കറ്റിലാക്കിയാണ് ഭക്ഷണ പദാർത്ഥം നൽകിയത്. ഇതിൽ നിന്ന് പാക്കറ്റിലുള്ള ഭക്ഷണം മാത്രമാണ് യുവാവ് ഭക്ഷിച്ചതെന്ന് പൊലീസ് പറയുന്നു.

അഗ്നിശമന സേനയും ആംബുലൻസും ഡോക്ടർമാരുടെ സംഘവും ഫ്ളാറ്റിന് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് സ്ഥിതിഗതികൾ വിലയിരുത്തി. രോഹിത്ത് ഫെബ്രുവരിയിലും സമാനമായ ശ്രമം നടത്തിയിരുന്നതായി യുവതിയുടെ മാതാവ് പറയുന്നു.

 
First published: July 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍