• HOME
 • »
 • NEWS
 • »
 • india
 • »
 • JK SHIA COMMUNITY SPLIT OVER ADMINS DECISION TO ALLOW MUHARRAM PROCESSION AFTER 30 YEARS KM

കാശ്മീരില്‍ 30 വർഷത്തിനു ശേഷം മുഹറം ഘോഷയാത്രക്ക് അനുമതി; തീരുമാനത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുമായി ഷിയാ സമുദായം

പരമ്പരാഗത രീതിയിലുള്ള മുഹറം ഘോഷയാത്ര ശ്രീനഗര്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ 1990 കളില്‍ നടന്നിരുന്നു. തുടര്‍ന്ന്, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇത് നിരോധിക്കുകയായിരുന്നു.

മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കശ്മീരിൽ മുഹറം ഘോഷയാത്ര അനുവദിക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഓൾ ജമ്മു കശ്മീർ ഷിയ അസോസിയേഷൻ പ്രസിഡന്റ് ഇമ്രാൻ റെസ അൻസാരി പറഞ്ഞു. (ചിത്രം: റോയിട്ടേഴ്സ്)

മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കശ്മീരിൽ മുഹറം ഘോഷയാത്ര അനുവദിക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഓൾ ജമ്മു കശ്മീർ ഷിയ അസോസിയേഷൻ പ്രസിഡന്റ് ഇമ്രാൻ റെസ അൻസാരി പറഞ്ഞു. (ചിത്രം: റോയിട്ടേഴ്സ്)

 • Share this:
  മൂന്ന് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം കാശ്മീരിലെ ലാല്‍ ചൗക്ക് ഭാഗത്ത് പ്രതീകാത്മക രീതിയില്‍ മുഹറം ഘോഷയാത്ര അനുവദിക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഷിയ സമുദായം രംഗത്തെത്തി. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഘോഷയാത്ര അനുവദിക്കാന്‍ ഭരണകൂടം തീരുമാനിച്ചതായും ഈ നീക്കത്തെ സ്വാഗതം ചെയ്തതായും ഓള്‍ ജമ്മു കശ്മീര്‍ ഷിയ അസോസിയേഷനും അവകാശപ്പെട്ടു. എന്നാല്‍ ഈ തീരുമാനം ഉത്തരം നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്ന് പ്രമുഖ ഷിയാ നേതാവും മുന്‍ മന്ത്രിയുമായ ആഗ സയ്യിദ് റൂഹുള്ള മെഹ്ദി പറഞ്ഞു.

  അതേസമയം തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഓള്‍ ജമ്മു കശ്മീര്‍ ഷിയ അസോസിയേഷന്‍ പ്രസിഡന്റ് ഇമ്രാന്‍ റെസ അന്‍സാരി പറയുകയുണ്ടായി. 'ഇന്‍ഷാ അല്ലാഹ് (ദൈവം കനിഞ്ഞനുവദിക്കട്ടെ) എ.ജെ.കെ ഷിയ അസോസിയേഷന്‍ മുന്‍കാലങ്ങളിലേതുപോലെ നടത്തുന്ന നമ്മുടെ ആചാരമനുസരിച്ച് ഈ വര്‍ഷവും ഘോഷയാത്ര നയിക്കുന്നതാണ്,' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

  ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി വിഘടനവാദ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്ന അന്‍ജുമാന്‍-ഇ-ശാരി ഷിയാന്‍ ആഗ സയ്യിദ് ഹസന്‍ അല്‍ മൂസാവിയെ ഘോഷയാത്രയില്‍ പങ്കുചേരാന്‍ അന്‍സാരി ക്ഷണിക്കുകയും ചെയ്തു. പരമ്പരാഗതമായി നടത്തുന്ന മുഹറം ഘോഷയാത്ര ലാല്‍ ചൗക്ക് മുതല്‍ ദാല്‍ഗേറ്റ് ഏരിയ വരെ നഗരത്തിന്റെ പല ഭാഗങ്ങളിലൂടെ കടന്നുപോകുമായിരുന്നു. എന്നാല്‍ 1990 ല്‍ തീവ്രവാദത്തിന്റെ ആവിര്‍ഭാവത്തിനു ശേഷം മതപരമായ ഒത്തുചേരല്‍ വിഘടനവാദ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് അധികാരികള്‍ ആരോപിച്ചിരുന്നു.

  അബി ഗുസാര്‍ മുതല്‍ ലാല്‍ ചൗക്ക് വരെ പ്രതീകാത്മക ഘോഷയാത്ര അനുവദിക്കാനുള്ള ഭരണകൂടത്തിന്റെ ഉദ്ദേശശുദ്ധിയെ കുറിച്ച് മെഹ്ദി ചോദ്യങ്ങള്‍ ഉന്നയിച്ചു. ഈ ഉത്തരവ് പറയുന്നത് ശരിയാണെങ്കില്‍, അബിഗുസാറില്‍ നിന്ന് ലാല്‍ ചൗക്കിലേക്ക് (2018 ല്‍ നിര്‍ദ്ദേശിച്ച താല്‍ക്കാലികമായ മറ്റൊരു വഴി) പത്താമത്തെ മുഹറം ഘോഷയാത്ര അനുവദിക്കാന്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. 30 വര്‍ഷമായി, മൂന്ന് തവണ ബുദ്ഗാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് നാഷണല്‍ കോണ്‍ഫറന്‍സിനെ പ്രതിനിധീകരിച്ച മെഹ്ദി പറയുന്നു.

  ഭരണകൂടം വാര്‍ഷിക അമര്‍നാഥ് യാത്ര നിര്‍ത്തിവച്ച സമയത്താണ് ഈ തീരുമാനമെടുത്തതെന്നും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം പെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ ജുമാ മസ്ജിദിലും മറ്റ് പ്രധാന സ്ഥലങ്ങളിലും ദുരന്ത നിവാരണ നിയമം പ്രകാരം അനുവദിക്കരുതെന്നും അദ്ദേഹം തന്റെ ട്വീറ്റുകളില്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഐ.ജി.പി കെ.എം.ആര്‍ (കശ്മീര്‍) ആളുകളോട് കോവിഡ് പ്രോട്ടോക്കോളുകള്‍ പ്രകാരം ഈദ് 'അവരുടെ വീടുകളില്‍' ആഘോഷിക്കാന്‍ ആവശ്യപ്പെട്ടത്.

  'കഴിഞ്ഞ 100 വെള്ളിയാഴ്ചകളായി ജുമാ മസ്ജിദിലെ ജുമുഅ പ്രാര്‍ത്ഥനകള്‍ അനുവദിച്ചിട്ടില്ല, ഒപ്പം തന്നെ വീണ്ടും കോവിഡ് -19 പ്രോട്ടോക്കോളുകള്‍ ആവിഷ്‌കരിച്ചുകൊണ്ട് നിരോധനം തുടരുകയും ചെയ്യുന്നു, ഒപ്പം ഈ ലിസ്റ്റ് നീളുകയും ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.

  'ഒരു പ്രത്യേക മതത്തിനും ഒരു പ്രത്യേക ഇളവുകളും നല്‍കാതെ എല്ലാ പ്രധാന മതസമ്മേളനങ്ങളും നിരോധിക്കുന്നത് തുടരണമെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, അബിഗുസാറില്‍ നിന്ന് ലാല്‍ ചൗക്കിലേക്കുള്ള പത്താമത് മുഹറം ഘോഷയാത്രയ്ക്കുമാത്രം അനുവദിച്ച ഈ ഒറ്റപ്പെട്ട തീരുമാനം ഉത്തരങ്ങളെക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ഈ തീരുമാനത്തിന് പിന്നില്‍ നിഗൂഢമായ ഉദ്ദേശലക്ഷ്യങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നു വ്യക്തമാക്കുന്നതിനും, ഈ പത്താമത്തെ മുഹറം ഘോഷയാത്ര മുഹറത്തിന് മുമ്പ് ജുമാ മസ്ജിദില്‍ വച്ച് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് മുമ്പ് നടത്തണം, അദ്ദേഹം പറഞ്ഞു.

  'വെള്ളിയാഴ്ച പ്രാര്‍ത്ഥനകളും എല്ലാ മതങ്ങളിലും പെട്ട മറ്റ് പ്രധാന മതപരമായ ചടങ്ങുകളും നിരോധിക്കുന്നത് തുടരുകയും അതേസമയം, ഈ പ്രത്യേക ഘോഷയാത്രയ്ക്കുമാത്രം പെട്ടെന്ന് അനുവാദം നല്‍കുകയും ചെയ്യുന്നത്, അതിനുപിന്നില്‍ ഭരണകൂടത്തിന് നിഗൂഢമായ ചില താല്‍പര്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നതായി താന്‍ കാണുന്നുവെന്ന്' ഷിയ നേതാവ് പറഞ്ഞു. 'ജനങ്ങള്‍ ഈ ചൂണ്ടയില്‍ കൊത്തുകയോ ഈ കെണിയില്‍ വീഴുകയോ ചെയ്യരുത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  'ഈ വിഷയത്തില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനാണെന്ന് മെഹ്ദി പറഞ്ഞു. ഇപ്പോള്‍, ഈ വര്‍ഷങ്ങളിലെ ഈദ് പ്രാര്‍ത്ഥനയുടെ സമയം ഇതിനോടകം തന്നെ കഴിഞ്ഞിരിക്കുകയാണ്. നിങ്ങള്‍ പെട്ടെന്ന് ഈ തീരുമാനം എടുത്തതുപോലെ ഇതിനുപിന്നില്‍ നിഗൂഢമായ താല്‍പര്യങ്ങള്‍ ഇല്ലെന്ന് തെളിയിക്കുന്നതിനായി, ജുമാ മസ്ജിദിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളുടെ നിരോധനവും നീക്കുക,' അദ്ദേഹം കൂട്ടിചേര്‍ത്തു.

  'കശ്മീരിലെ ഡിവിഷണല്‍ കമ്മീഷണര്‍ കെ പാണ്ഡുരംഗ് പോളുമായി ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കിലും, ജില്ലാ ഭരണകൂടം അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാത്തതിനാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കഴിയില്ല,' ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് അജാസ് അസദ് പറഞ്ഞു.

  അതേസമയം, ജനങ്ങളുടെ സൗകര്യാര്‍ത്ഥം ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്നും മുഹറം അനുസ്മരണത്തിന്റെ തീരുമാനം എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരും സീനിയര്‍ സൂപ്രണ്ടുമാരും അവരോടൊപ്പം ബന്ധപ്പെട്ട ഷിയ ഓര്‍ഗനൈസേഷനെ ഏല്‍പ്പിക്കുമെന്നും ഭരണകൂടം അറിയിച്ചു.

  പരമ്പരാഗത രീതിയിലുള്ള മുഹറം ഘോഷയാത്ര ശ്രീനഗര്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ 1990 കളില്‍ നടന്നിരുന്നു. തുടര്‍ന്ന്, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇത് നിരോധിക്കുകയായിരുന്നു.

  മുഹറത്തിന്റെ അനുസ്മരണത്തിനുള്ള ക്രമീകരണങ്ങള്‍ ശരിയായ രീതിയില്‍ സംഘടിപ്പിക്കുന്നതിനായി ഒരു പദ്ധതി ആവിഷ്‌കരിക്കാന്‍ ഇക്കാര്യത്തില്‍ ഭരണകൂടം ഡിസിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
  First published:
  )}