• HOME
  • »
  • NEWS
  • »
  • india
  • »
  • ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം ഭാഗികമായി പിൻവലിച്ച് ജെഎൻയു; സമരം തുടരുമെന്ന് വിദ്യാര്‍ഥികൾ

ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം ഭാഗികമായി പിൻവലിച്ച് ജെഎൻയു; സമരം തുടരുമെന്ന് വിദ്യാര്‍ഥികൾ

എക്സിക്യുട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.

ഫീസ് വർധന ഭാഗീകമായി പിൻവലിച്ചതിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന വിദ്യാർഥികൾ(PTI)

ഫീസ് വർധന ഭാഗീകമായി പിൻവലിച്ചതിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന വിദ്യാർഥികൾ(PTI)

  • Share this:
    ഡൽഹി: ഹോസ്റ്റൽ ഫീസ് വർധനയ്ക്കെതിരെ ജെഎൻയുവിൽ വിദ്യാർഥികൾ നടത്തി വന്ന സമരം ഫലം കണ്ടു. ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം ഭാഗീകമായി പിൻവലിച്ചു. വിദ്യാർഥി പ്രതിഷേധത്തെത്തുടർന്നാണ് തീരുമാനം.

    also read:'മഹാരാഷ്ട്രയിൽ ശിവസേനയുടെ ആവശ്യം അംഗീകരിക്കില്ല'; മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാനില്ലെന്ന് BJP ദേശീയ അധ്യക്ഷൻ അമിത് ഷാ

    ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം ഭാഗീകമായി റദ്ദാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം പദ്ധതി കൊണ്ടുവരാനും തീരുമാനിച്ചു. എക്സിക്യുട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇക്കാര്യം എച്ച്ആർഡി സെക്രട്ടറി ആർ സുബ്രഹ്മണ്യം ട്വിറ്ററിലൂടെ അറിയിച്ചു. ക്ലാസിലേക്ക് പോകാൻ സമയമായെന്നും അദ്ദേഹം കുറിച്ചു.

    ഹോസ്റ്റൽ ഫീസ് വർദ്ധനവ്, ഡ്രസ് കോഡ്, കർഫ്യൂ സമയം എന്നിവയ്ക്കായി വ്യവസ്ഥ ചെയ്തിരിക്കുന്ന ഹോസ്റ്റൽ മാന്യുവലിന്റെ കരടിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ടീച്ചേഴ്സ് അസോസിയേഷന്റെ പിന്തുണ സമരത്തിനുണ്ട്.

    എന്നാൽ ഫീസ് വർധന പൂർണമായി പിൻവലിക്കും വരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.
    First published: