• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് നേരെ വധശ്രമം


Updated: August 13, 2018, 3:44 PM IST
ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് നേരെ വധശ്രമം

Updated: August 13, 2018, 3:44 PM IST
ന്യൂഡൽ‌ഹി: ജവഹര്‍ലാൽ നെഹ്‍റു സർവകലാശാലയിലെ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ വധിക്കാൻ ശ്രമം. അജ്ഞാതൻ ഉമർ‌ ഖാലിദിനു നേരെ വെടിയുതിർക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണ ശ്രമത്തിനിടെ ഉമർ താഴെ വീണെങ്കിലും വെടിയേൽക്കാതെ രക്ഷപ്പെട്ടു. പാർലമെന്റിന് സമീപത്തെ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിന് മുന്നിലാണു സംഭവം.

യൂണൈറ്റഡ് എഗയിൻസ്റ്റ് ഹേറ്റ് എന്ന സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഉമർ ഖാലിദ്. അക്രമി ഓടിപ്പോയതായി സംഭവത്തിലെ ദൃക്‌സാക്ഷി വ്യക്തമാക്കി. വെള്ള ഷർട്ട് ധരിച്ചെത്തിയ അക്രമി ഉമറിനെ തള്ളിയശേഷം വെടിയുതിർക്കുകയായിരുന്നു. ഉമർ ഖാലിദിന്റെ കൂടെയുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ തോക്ക് ഉപേക്ഷിച്ച് അക്രമി രക്ഷപ്പെടുകയായിരുന്നെന്നാണു വിവരം.

രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നിലനിൽക്കുകയാണെന്നും സർക്കാരിനെതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്നും ആക്രമണത്തിന് ശേഷം ഉമർ ഖാലിദ് പറഞ്ഞു.

 
First published: August 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍