• HOME
  • »
  • NEWS
  • »
  • india
  • »
  • JNU| നവരാത്രി, റമദാൻ ആഘോഷങ്ങളിൽ വെജ്, നോൺ വെജ് ഭക്ഷണത്തെ ചൊല്ലി തർക്കം; എബിവിപിയും ഇടതുസംഘടനകളും ഏറ്റുമുട്ടി

JNU| നവരാത്രി, റമദാൻ ആഘോഷങ്ങളിൽ വെജ്, നോൺ വെജ് ഭക്ഷണത്തെ ചൊല്ലി തർക്കം; എബിവിപിയും ഇടതുസംഘടനകളും ഏറ്റുമുട്ടി

കാന്റീനിൽ നവരാത്രി പൂജയ്‌ക്കിടെ മാംസാഹാരം കഴിക്കുന്നതിന്റെയും വിളമ്പുന്നതിന്റെയും പേരിൽ വിദ്യാർത്ഥി യൂണിയനുകൾ ഏറ്റുമുട്ടി

  • Share this:
    ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) കാന്റീനിൽ നവരാത്രി പൂജയ്‌ക്കിടെ മാംസാഹാരം കഴിക്കുന്നതിന്റെയും വിളമ്പുന്നതിന്റെയും പേരിൽ വിദ്യാർത്ഥി യൂണിയനുകൾ ഏറ്റുമുട്ടി. സർവകലാശാലയ്ക്കുള്ളിൽ ഇടതു വിദ്യാർഥി യൂണിയനുകളും എബിവിപിയുമാണ് ഏറ്റുമുട്ടിയത്. അതേസമയം, എബിവിപി തങ്ങളെ നോൺ-വെജ് ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന് ഇടതുപക്ഷ വിദ്യാർത്ഥികൾ ആരോപിച്ചു. രാമനവമി പൂജയ്ക്കിടെ ഹോസ്റ്റലിൽ ആരാധന നടത്തുന്നതിൽ നിന്ന് തങ്ങളെ തടഞ്ഞുവെന്നാണ് എബിവിപിയുടെ ആരോപണം.

    ജെഎൻയു അധികൃതർക്കും പൊലീസിനും ഇതു സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സർവ്വകലാശാലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു.

    എബിവിപി തങ്ങളുടെ വിദ്വേഷ രാഷ്ട്രീയവും വിഭജന അജണ്ടയും പ്രദർശിപ്പിക്കുകയാണെന്നും കാവേരി ഹോസ്റ്റലിൽ ഇന്ന് അക്രമാസക്തമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഇടതു പക്ഷ വിദ്യാർത്ഥികൾ ആരോപിച്ചു. അത്താഴ ഭക്ഷണത്തിനുള്ള മെനു മാറ്റാനും എല്ലാ വിദ്യാർഥികൾക്കും പൊതുവായുള്ള നോൺ വെജിറ്റേറിയൻ ഇനങ്ങൾ ഒഴിവാക്കാനും അവർ മെസ് കമ്മിറ്റിയിൽ സമ്മര്‍ദം ചെലുത്തിയെന്നും ഇടതുപക്ഷം ആരോപിച്ചു. മെനുവിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉണ്ട്, വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാൻ അനുവാദമുണ്ടെന്നും ഇടത് വിദ്യാർഥികൾ പറഞ്ഞു.

    Also Read- Sitaram Yechury| 'ചുവന്ന പതാകയെ മോദിയും ബിജെപിയും ഭയപ്പെടുന്നു; ഇതാണോ കോൺഗ്രസിന്റെ മതനിരപേക്ഷത': സീതാറാം യെച്ചൂരി

    ജെഎൻയുവും അതിലെ ഹോസ്റ്റലുകളും എല്ലാവരെയും ഉൾക്കൊള്ളുന്ന സ്ഥലങ്ങളാണെന്നും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് വേണ്ടിയുള്ളതല്ലെന്നും ഇടതുപക്ഷ വിദ്യാർത്ഥികൾ പറഞ്ഞു. വ്യത്യസ്ത ശാരീരിക, സാമൂഹിക, സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിവിധ ഭക്ഷണ രീതികളുണ്ട്. അത് ബഹുമാനിക്കപ്പെടേണ്ടതാണ്.- അവർ പറഞ്ഞു.

    എബിവിപിയുടെ ഈ പ്രവൃത്തി ജെഎൻയു പോലുള്ള ജനാധിപത്യ, മതേതര സ്ഥലങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള വലതുപക്ഷ ഹിന്ദുത്വ നയങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഇടതുപക്ഷം പറഞ്ഞു. ഇത്തരം ഭിന്നിപ്പുണ്ടാക്കുന്ന നീക്കങ്ങൾക്ക് വിദ്യാർത്ഥികൾ വശംവദരാകില്ലെന്നും ക്യാമ്പസിന്റെ ഉൾച്ചേരലിന് ഭീഷണിയാകുന്ന ഇത്തരം ആവർത്തിച്ചുള്ള സംഭവങ്ങൾക്കെതിരെ പോരാടുന്നത് തുടരുമെന്നും ഇടതു വിദ്യാർഥികൾ കൂട്ടിച്ചേർത്തു.

    അതേസമയം, രാമനവമി പൂജ ഉച്ചകഴിഞ്ഞ് 3.30ന് തുടങ്ങേണ്ടിയിരുന്നതാണെന്നും എന്നാൽ ഇടതുവിദ്യാർഥികളുടെ ബഹളത്തെ തുടർന്ന് 5 മണിക്ക് മാത്രമേ ആരംഭിക്കാനായുള്ളൂവെന്നും എബിവിപി പറഞ്ഞു. “ഒരേസമയം ഇഫ്താറിന്റെയും രാമനവമിയുടെയും സമാധാനപരമായ ആഘോഷത്തിന് സർവകലാശാല സാക്ഷ്യം വഹിച്ചു. ഒരേസമയം നടന്ന ഈ ആഘോഷം, വ്യത്യസ്ത സ്വത്വങ്ങൾ സമാധാനപരമായി നിലനിൽക്കുന്ന ഭാരതത്തിന്റെ സൂക്ഷ്മരൂപത്തെയാണ് ജെഎൻയു പ്രതിനിധീകരിക്കുന്നത് എന്ന വസ്തുത ഒരിക്കൽക്കൂടി ഉറപ്പിച്ചു. ഇടതുപക്ഷക്കാർക്ക് ഈ വസ്തുത ദഹിക്കുന്നില്ല. നാട്ടിലോ കാമ്പസിലോ അല്ല. രാജ്യത്തെ തകർക്കാൻ അവർ പദ്ധതിയിടുമ്പോൾ, ഇവിടെയും 'നോൺ വെജിറ്റേറിയൻ ഫുഡ്' വിഷയം എറിഞ്ഞ് വിദ്യാർത്ഥികൾക്കിടയിൽ കലാപം സൃഷ്ടിക്കാൻ അവർ പദ്ധതിയിട്ടു," - എബിവിപി പറയുന്നു.
    Published by:Rajesh V
    First published: