ന്യൂഡല്‍ഹി: ജെഎന്‍യുവിലുണ്ടായ അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയായി സര്‍വകലാശാലയ്ക്ക് മുന്നിലും ഡല്‍ഹി എയിംസ് ആശുപത്രിക്ക് മുന്നിലും സംഘര്‍ഷാവസ്ഥ. സ്വരാജ് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവിനെ ജെഎന്‍യുവിന് മുന്നില്‍വച്ച് കൈയേറ്റം ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി പോലീസ് വൃത്തങ്ങളുമായി സംസാരിക്കുകയും സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതിനിടെ, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര എയിംസില്‍ എത്തി. ഇതോടെ എയിംസിന് മുന്നില്‍ കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ജെഎന്‍യു പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സര്‍വകലാശാലയിലേക്കുള്ള റോഡുകള്‍ പൊലീസ് അടച്ചു. കനത്ത പോലീസ് സന്നാഹം ജെഎന്‍യുവിന് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി പോലീസ് ആസ്ഥാനത്തിന് മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. മുഖം മറച്ചെത്തിയവര്‍ നടത്തിയ അക്രമത്തില്‍ ജെഎന്‍യു വിദ്യാര്‍ഥികളായ 18 പേരെയാണ് തലയ്ക്ക് പരിക്കേറ്റ് എയിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. എബിവിപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. കാമ്പസിന് പുറത്തുള്ളവരും തങ്ങളെ മര്‍ദിച്ചുവെന്നും തടയാന്‍ ശ്രമിച്ച അധ്യാപകര്‍ക്കും മര്‍ദ്ദനമേറ്റുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ക്ക് പുനരധിവാസ കേന്ദ്രം; പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി യുപിയില്‍ ആരംഭിക്കും
PM Modi Parliament Speech:'നിങ്ങളെറിയുന്ന ചെളിയില്‍ താമര നന്നായി വിരിയും; നെഹ്രുവിന്റെ കുടുംബ പേര് ഉപയോഗിക്കാൻ എന്തിന് ഭയം': പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
എഴുത്തിരുത്തിനു പിന്നാലെ മമതയെ പുകഴ്ത്തൽ; ഗവർണർ ആനന്ദബോസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി
പുനര്‍വിവാഹം ചെയ്ത ഭാര്യയ്ക്കും ജവാന്റെ മരണാനന്തര ആനുകൂല്യങ്ങള്‍ക്ക് അർഹതയുണ്ടെന്ന് കോടതി
മുടി നീളം കുറച്ചു വെട്ടിയതിന് 2 കോടി നഷ്ടപരിഹാരത്തിനുള്ള വിധി സുപ്രീംകോടതി റദ്ദാക്കി
വീടുവെക്കാൻ പ്രധാനമന്ത്രി ആവാസ് യോജനയുടെ പണം കിട്ടിയ നാല് സ്ത്രീകൾ ഭർത്താക്കൻമാരെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം പോയി
രാജസ്ഥാനിൽ കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു
ജസ്റ്റിസ് വിനോദ് ചന്ദ്രന് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും; സുപ്രീംകോടതി കൊളീജിയം ഉത്തരവായി
ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതിയിൽ പുലിയിറങ്ങി; 5 പേർക്ക് പരിക്ക്
'നിരാശയില്‍ മുങ്ങിത്താഴുന്ന ചില ആളുകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല'; പ്രധാനമന്ത്രി നരേന്ദ്രമോദി