ജോധ്പൂര്‍: ഭാര്യയ്ക്ക് ഗർഭിണിയാകാൻ ജയിൽ കഴിയുന്ന ഭർത്താവിന് പരോൾ അനുവദിച്ച് ജോധ്പൂർ ഹൈക്കോടതി. ഭർത്താവിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരോൾ അനുവദിച്ചത്.
ഭർത്താവ് ജയിലായത് ഭാര്യയുടെ വൈകാരികവും ലൈംഗികവുമായ ആവശ്യങ്ങളെ ബാധിച്ചുവെന്ന് പരോൾ അനുവദിച്ചു കൊണ്ട് ജസ്റ്റിസുമാരായ സന്ദീപ് മേഹ്തയും ഫർസാന്ദ് അലിയും അടങ്ങുന്ന ബഞ്ച് ചൂണ്ടിക്കാട്ടി. സ്ത്രീയെ സംബന്ധിച്ച് ഗർഭിണിയാകുക എന്നത് പ്രഥമമായതും അവകാശവുമാണെന്നും കോടതി വ്യക്തമാക്കി.
തടവുകാരന്റെ ഭാര്യയ്ക്ക് സന്താനങ്ങളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പട്ടതായി കോടതി നിരീക്ഷിച്ചു. യുവതി കുറ്റവാളിയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. അതിനാൽ കുഞ്ഞുണ്ടാകുക എന്നതിനു വേണ്ടി തടവുകാരനായ ഭർത്താവുമായുള്ള ദാമ്പത്യബന്ധം നിഷേധിക്കുന്നത് ഭാര്യയുടെ അവകാശങ്ങളെ ബാധിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജീവപര്യന്തം തടവിനാണ് നന്ദലാലിനെ രാജസ്ഥാൻ കോടതി ശിക്ഷിച്ചത്. അജ്മീർ ജയിലിൽ കഴിയുന്ന ഇയാൾക്ക് 2021 ൽ 20 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. പരോൾ കാലത്ത് നന്ദലാൽ നന്നായി പെരുമാറിയെന്നും കൃത്യസമയത്ത് തിരിച്ചെത്തിയെന്നും കോടതി നിരീക്ഷിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.