• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പത്രാധിപരുടെ ആത്മഹത്യാ കേസിൽ പത്രപ്രവർത്തക അറസ്റ്റിൽ


Updated: August 7, 2018, 4:10 PM IST
പത്രാധിപരുടെ ആത്മഹത്യാ കേസിൽ പത്രപ്രവർത്തക അറസ്റ്റിൽ

Updated: August 7, 2018, 4:10 PM IST
ഭോപ്പാല്‍: ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പ് പത്രാധിപര്‍ കല്‍പേഷ് യാഗ്നിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പത്രപ്രവർത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. യാഗ്നിക് ആത്മഹത്യ ചെയ്ത് മൂന്നാഴ്ചകൾക്ക് ശേഷമാണ് അറസ്റ്റ്. ദൈനിക് ഭാസ്കർ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്ന സലോന അറോറയെ(40) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റം, മോഷണം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. തന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് കാണിച്ച്‌ ഇവര്‍ കല്‍പേഷിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു.

ജൂലൈ 12നാണ് കല്‍പേഷിനെ മൂന്നുനില ഓഫീസിനു താഴെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. ഇദ്ദേഹം കെട്ടിടത്തില്‍ നിന്ന് ചാടിയതാണെന്ന് പൊലീസ് പറയുന്നു.

മരണത്തിന് അഞ്ചു ദിവസം മുന്‍പ് ഇന്‍ഡോറിലെ ഒരു മുതിര്‍ന്ന പൊലീസുകാരന് നല്‍കിയ കത്താണ് മരണത്തിനു പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവന്നത്. പണം ആവശ്യപ്പെട്ട് സലോനി അറോറ ഭീഷണിപ്പെടുത്തിയെന്നും തന്റെ സ്വാധീനം ഉപയോഗിച്ച്‌ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇന്‍ഡോര്‍ ലേഖിക ആയിരുന്ന സലോനിയെ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് മുംബൈയിലേക്ക് സ്ഥലംമാറ്റുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തിരുന്നു.

സലോനിക്കെതിരെ ഐ.പി.സി 386(അപഹരണം), 503(ഭീഷണിപ്പെടുത്തല്‍), 306 (ആത്മഹത്യ പ്രേരണ) എന്നീ വകുപ്പുകളും ഐ.ടി ആക്ടിലെ 67എ പ്രകാരമാണ് കേസെടുത്തത്. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് ഐ.ടി ആക്ട് പ്രകാരം കേസെടുത്തത്.
First published: August 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍