• HOME
  • »
  • NEWS
  • »
  • india
  • »
  • മാധ്യമപ്രവർത്തകൻ ട്രയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

മാധ്യമപ്രവർത്തകൻ ട്രയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

ട്യൂബർ കുലോസിസിന് ഇദ്ദേഹം ചികിത്സയിൽ ആയിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ഓടുന്ന ട്രയിനിനു മുന്നിൽ ചാടി മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്തു. ഡൽഹിയിലെ നരേല മേഖലയിലാണ് മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബിലെ ശ്രീ മുക്താർ ജില്ലയിലെ താമസക്കാരനായ അമൻദീപ് സിംഗ് (24) ആണ് ആത്മഹത്യ ചെയ്തത്.

    രാവിലെ 04.37 ആയപ്പോഴാണ് പൊലീസിന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനും തുടർനടപടികൾക്കായി സുബ്ജി മണ്ഡി മോർച്ചറിയിലേക്ക് മാറ്റി.

    'ആർത്തവസമയത്ത് പാചകം ചെയ്യുന്ന സ്ത്രീ അടുത്ത ജന്മത്തിൽ പട്ടിയായി ജനിക്കും'

    ട്യൂബർ കുലോസിസിന് ഇദ്ദേഹം ചികിത്സയിൽ ആയിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സരിതാ വിഹാറിലെ അപോളോ ആശുപത്രിയിൽ ആയിരുന്നു ചികിത്സയെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
    Published by:Joys Joy
    First published: