• HOME
  • »
  • NEWS
  • »
  • india
  • »
  • Journalist Arrested | മതവികാരം വ്രണപ്പെടുത്തിയ പ്രസ്താവന: ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ അറസ്റ്റിൽ

Journalist Arrested | മതവികാരം വ്രണപ്പെടുത്തിയ പ്രസ്താവന: ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ അറസ്റ്റിൽ

ഒരു പ്രത്യേക മതത്തെയും ദൈവത്തെയും ബോധപൂർവം അപമാനിക്കുന്നതിനായി മുഹമ്മദ് സുബൈർ ഒരു സംശയാസ്പദമായ ചിത്രം ട്വീറ്റ് ചെയ്‌തുവെന്നാരോപിച്ച് ഒരു ട്വിറ്റർ ഉപയോക്താവ് നൽകിയ പരാതിയെ തുടർന്നാണ് ഡൽഹി പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്

mohammed_Zubair

mohammed_Zubair

  • Last Updated :
  • Share this:
    ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ അറസ്റ്റിലായി. ഡൽഹി പൊലീസാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയ പ്രസ്താവനയുടെയും വിദ്വേഷം വളർത്തുന്ന രീതിയിൽ ഇടപെടുകയും ചെയ്തുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. 2020ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. സുബൈറിന്‍റെ അറസ്റ്റ് നേരത്തെ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നതാണെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപനകനായ പ്രതീക് സിൻഹ ട്വീറ്റ് ചെയ്തു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

    ഒരു പ്രത്യേക മതത്തെയും ദൈവത്തെയും ബോധപൂർവം അപമാനിക്കുന്നതിനായി മുഹമ്മദ് സുബൈർ ഒരു സംശയാസ്പദമായ ചിത്രം ട്വീറ്റ് ചെയ്‌തുവെന്നാരോപിച്ച് ഒരു ട്വിറ്റർ ഉപയോക്താവ് നൽകിയ പരാതിയെ തുടർന്നാണ് ഡൽഹി പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. അത്തരം ട്വീറ്റുകൾ റീട്വീറ്റ് ചെയ്യപ്പെടുകയും സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിപ്പിക്കാൻ ഒരു സംഘം തന്നെയുണ്ടെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. അവർ അധിക്ഷേപം മുഴക്കുകയും അതുവഴി സാമുദായിക സൗഹാർദത്തിന് വിഘാതം സൃഷ്ടിക്കുകയും പൊതു സമാധാനം തകർക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്തതായി ഈ പരാതിയിലെ എഫ്ഐആറിൽ പറയുന്നു.

    നേരത്തെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് സുബൈറിന്‍റെ ട്വീറ്റ് ആക്ഷേപകരമല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതേത്തുടർന്ന് വന്ന റീട്വീറ്റുകളും കമന്‍റുകളും സമുദായിക സ്പർദ്ധ വർളർത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പ്രതിപാദിച്ചു. ഈ സംഭവത്തിൽ അന്വേഷണം നടന്നുവരുകയായിരുന്നു.

    Also Read- Gujarat Riot | ടീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു

    2022 ജൂൺ മാസത്തിൽ, മുഹമ്മദ് സുബൈർ നേരത്തെ ആക്ഷേപകരമായ ഒരു ട്വീറ്റ് നടത്തിയെന്നും അദ്ദേഹത്തിന്റെ അനുയായികൾ/സാമൂഹ്യ മാധ്യമങ്ങളിലൂടെ തുടർച്ചയായി സംവാദങ്ങൾ/വിദ്വേഷം വളർത്തിയെന്നും ഡൽഹി പോലീസ് കണ്ടെത്തി. തുടർന്നാണ് എഫഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു.

    അന്വേഷണത്തിൽ, മുഹമ്മദ് സുബൈറിന്റെ പെരുമാറ്റം സംശയാസ്പദമാണെന്ന് കണ്ടെത്തിയതിനാൽ, ഈ വിഷയത്തിലെ ഗൂഢാലോചനയെക്കുറിച്ച് പരിശോധിക്കാനാണ് ഇപ്പോൾ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ സുബൈറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
    Published by:Anuraj GR
    First published: