• HOME
 • »
 • NEWS
 • »
 • india
 • »
 • Media Ban | മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്‌കൂളുകളില്‍ പ്രവേശിക്കാം; വിദ്യാര്‍ത്ഥികളോട് സംസാരിക്കരുത്: ഒറീസയിലെ കളക്ടർ

Media Ban | മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്‌കൂളുകളില്‍ പ്രവേശിക്കാം; വിദ്യാര്‍ത്ഥികളോട് സംസാരിക്കരുത്: ഒറീസയിലെ കളക്ടർ

ദംഗനലിലെയും കേന്ദ്രപാറയിലെയും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും (ഡിഇഒ) പിന്നീട് കങ്കടഹാഡയിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറും (ബിഇഒ) പുറപ്പെടുവിച്ച ഉത്തരവ്, വാര്‍ത്തകളില്‍ ഇടം പിടിച്ചതോടെ വിവാദമാവുകയായിരുന്നു.

 • Last Updated :
 • Share this:
  മാധ്യമപ്രവര്‍ത്തകര്‍ക്ക് (journalists) സ്‌കൂളുകളില്‍ (schools) പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ വിവാദ ഉത്തരവില്‍ (order) വിശദീകരണവുമായി ദംഗനല്‍ കളക്ടര്‍ (collector) സരോജ് സേതി രംഗത്ത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിക്കാം. എന്നാല്‍ ക്ലാസ്സുകള്‍ നടക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളുമായി സംസാരിക്കാന്‍ സാധിക്കില്ലെന്ന് കളക്ടര്‍ പറഞ്ഞു.

  മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും അറിയണമെങ്കില്‍ സ്‌കൂള്‍ മാനേജിംങ് കമ്മറ്റിയോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കാം എന്നും അദ്ദേഹം വിശദീകരിച്ചു.

  ദംഗനലിലെയും കേന്ദ്രപാറയിലെയും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും (ഡിഇഒ) പിന്നീട് കങ്കടഹാഡയിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറും (ബിഇഒ) പുറപ്പെടുവിച്ച ഉത്തരവ്, വാര്‍ത്തകളില്‍ ഇടം പിടിച്ചതോടെ വിവാദമാവുകയായിരുന്നു.

  ജൂലൈ 8-ാം തീയതിയാണ് ദംഗനല്‍ ഡിഇഒ (district education officer) ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ക്ക് വിവാദമായ നോട്ടീസ് അയച്ചത്. ബിഇഒ എല്ലാ സ്‌കൂളുകളിലേയും പ്രധാന അധ്യാപകര്‍ക്ക് ഈ നോട്ടീസ് പ്രകാരമുള്ള ഉത്തരവ് കൈമാറുകയും ചെയ്തു. 'അനധികൃതമായി' സ്‌കൂളുകളില്‍ കയറുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

  കുട്ടികളെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കുകയോ ക്യാമറകള്‍ ഉപയോഗിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണം എന്നാണ് ഉത്തരവ് വ്യക്തമാക്കുന്നതെന്ന് കളക്ടര്‍ വിശദീകരിച്ചു. മാധ്യമ ഇടപെടലിനിടെ അപമാനം നേരിട്ടാല്‍ അത് കുട്ടികളെ മോശമായ രീതിയില്‍ ബാധിച്ചേക്കാമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.

  എന്തായാലും വിവിധ കോണുകളില്‍ നിന്നുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ബിഇഒ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക് നീക്കം ചെയ്തതായി അറിയിച്ചിട്ടുണ്ട്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്. പൊതു പരാതി പരിഹാര കമ്മറ്റി യോഗം ചേര്‍ന്ന് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് കളക്ടര്‍ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

  മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ വിവിധ സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്താറുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കായി കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ അക്രെഡിറ്റേഷന്‍ നയം ചര്‍ച്ചയായിരുന്നു. അക്രെഡിറ്റേഷന്‍ ലഭിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാധകമാകുന്ന കര്‍ശനമായ വ്യവസ്ഥകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ 'ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും ധാര്‍മ്മികതയ്ക്കും ക്രമസമാധാനത്തിനും സഭ്യതയ്ക്കും നീതിയ്ക്കും എതിരായി പ്രവര്‍ത്തിച്ചാല്‍, ആ പത്രപ്രവര്‍ത്തകന് സര്‍ക്കാര്‍ നല്‍കുന്ന അക്രഡിറ്റേഷന്‍ നഷ്ടപ്പെടും. കോടതിയലക്ഷ്യം, അപകീര്‍ത്തിപ്പെടുത്തല്‍, പ്രേരണ കുറ്റം എന്നിവയുമായി ബന്ധപ്പെട്ടും അക്രെഡിറ്റേഷന്‍ നഷ്ടപ്പെടാം.

  കേന്ദ്ര ഗവണ്‍മെന്റിന്റെ ഔദ്യോഗിക കമ്മ്യൂണിക്കേഷന്‍ വിഭാഗമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ പുതിയ അക്രെഡിറ്റേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വെബ് ജേണലിസ്റ്റുകള്‍ക്കും ആദ്യമായി സര്‍ക്കാര്‍ അക്രെഡിറ്റേഷന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഒടിടി പ്ലാറ്റ്ഫോമുകളെയും നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങള്‍ രൂപീകരിച്ച് ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം.

  പത്രപ്രവര്‍ത്തനേതര പ്രവര്‍ത്തനങ്ങള്‍, തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കല്‍, പത്രപ്രവര്‍ത്തകന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നിലവിലില്ലെങ്കിലോ അല്ലെങ്കില്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ സംഘടനയില്‍ നിന്ന് പുറത്തുപോയാലോ അക്രെഡിറ്റേഷന്‍ സസ്‌പെന്റ് ചെയ്യാം.

  സോഷ്യല്‍ മീഡിയയിലോ വിസിറ്റിംഗ് കാര്‍ഡുകളിലോ ലെറ്റര്‍ഹെഡുകളിലോ 'ഇന്ത്യ ഗവണ്‍മെന്റ് അംഗീകൃതം' എന്ന് പരാമര്‍ശിക്കുന്നതില്‍ നിന്ന് പുതിയ നയം പത്രപ്രവര്‍ത്തകനെ വിലക്കുന്നു.

  മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ 'ഗുരുതരമായ കുറ്റം' ചുമത്തിയാല്‍ അക്രെഡിറ്റേഷന്‍ സസ്‌പെന്‍ഡ് ചെയ്യാമെന്നും പുതിയ നയം വ്യക്തമാക്കുന്നു.
  Published by:Amal Surendran
  First published: