ഇന്റർഫേസ് /വാർത്ത /India / CJI NV Ramana | മികച്ച വാർത്തകൾ ഡെസ്കിൽ വെച്ചു തന്നെ ഇല്ലാതാകുന്നു; മാധ്യമസ്ഥാപനങ്ങളെ വിമർശിച്ച് ജസ്റ്റിസ് എൻ.വി രമണ

CJI NV Ramana | മികച്ച വാർത്തകൾ ഡെസ്കിൽ വെച്ചു തന്നെ ഇല്ലാതാകുന്നു; മാധ്യമസ്ഥാപനങ്ങളെ വിമർശിച്ച് ജസ്റ്റിസ് എൻ.വി രമണ

വസ്തുതകൾ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കേണ്ടത് മാധ്യമ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ഇന്ത്യയിൽ നിലവിലുള്ള സാമൂഹിക സാഹചര്യത്തിൽ, അച്ചടിച്ചതെന്തും സത്യമാണെന്നാണ് ആളുകൾ വിശ്വസിക്കുന്നത്

വസ്തുതകൾ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കേണ്ടത് മാധ്യമ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ഇന്ത്യയിൽ നിലവിലുള്ള സാമൂഹിക സാഹചര്യത്തിൽ, അച്ചടിച്ചതെന്തും സത്യമാണെന്നാണ് ആളുകൾ വിശ്വസിക്കുന്നത്

വസ്തുതകൾ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കേണ്ടത് മാധ്യമ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ഇന്ത്യയിൽ നിലവിലുള്ള സാമൂഹിക സാഹചര്യത്തിൽ, അച്ചടിച്ചതെന്തും സത്യമാണെന്നാണ് ആളുകൾ വിശ്വസിക്കുന്നത്

  • Share this:

വളരെയേറെ അധ്വാനിച്ച് കണ്ടെത്തുന്ന ഒരു ഒരു വാർത്ത തങ്ങൾ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനം പ്രസിദ്ധീകരിച്ചില്ലെങ്കിൽ മാധ്യമപ്രവർത്തകർ സ്വാഭാവികമായും നിരാശരാകുകയും തൊഴിലിലുള്ള അവരുടെ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ (NV Ramana). പല മാധ്യമപ്രവര്‍ത്തകരും അപകടകരമായ സന്ദര്‍ഭങ്ങളെ തരണം ചെയ്ത്, കഠിനാധ്വാനവും ഊർജവും ചെലവഴിച്ച് എത്തിക്കുന്ന വാര്‍ത്തകള്‍ ഡെസ്‌കില്‍ വെച്ചുതന്നെ ഇല്ലാതാകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിഭാഷക ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കുറച്ചുകാലം എഴുത്തുകാരനായിരുന്നു ജസ്റ്റിസ് എൻ.വി രമണ.

"ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകന്റെ മനോവീര്യം കെടുത്തുന്ന പ്രവൃത്തികളാണ് ഇതെല്ലാം. അത്തരം സാഹചര്യങ്ങൾ തുടർച്ചയായി ഉണ്ടാകുകയും തങ്ങൾ ചെയ്യുന്ന ജോലിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്താൽ നിങ്ങൾക്ക് അവരെ കുറ്റപ്പെടുത്താനാവില്ല," ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.

ജനാധിപത്യത്തിന്റെ നട്ടെല്ലെന്ന നിലയിൽ സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജസ്റ്റിസ് എൻ.വി രമണ തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. മാധ്യമപ്രവർത്തകർ ജനങ്ങളുടെ കണ്ണും കാതും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"വസ്തുതകൾ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കേണ്ടത് മാധ്യമ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ഇന്ത്യയിൽ നിലവിലുള്ള സാമൂഹിക സാഹചര്യത്തിൽ, അച്ചടിച്ചതെന്തും സത്യമാണെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. മാധ്യമങ്ങൾ അതിനെ ഒരു ഉപകരണമായി ഉപയോഗിക്കാതെ സത്യസന്ധമായ പത്രപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. മറ്റാരുടെയെങ്കിലും സ്വാധീനത്താലോ ബിസിനസ് താൽപര്യങ്ങൾ മുൻനിർത്തിയോ മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്'', ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.

ഇന്ത്യയിലെ പത്രപ്രവർത്തകർക്ക് ആവശ്യമായ പിന്തുണ ഇവിടുത്തെ വ്യവസ്ഥകൾ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "നിർഭാഗ്യവശാൽ, പുലിറ്റ്‌സറുമായി താരതമ്യപ്പെടുത്താവുന്ന ഒരു അവാർഡ് ഇപ്പോഴും ഇവിടെയില്ല. ഇന്ത്യയിൽ നിന്നുള്ള ഒരു മാധ്യമ പ്രവർത്തകനും പുലിറ്റ്‌സർ അവാർഡ് ലഭിച്ചിട്ടുമില്ല. നമ്മുടെ നിലവാരം അന്തർദേശീയ നിലവാരത്തിലേക്ക് ഉയരാത്തത് എന്തുകൊണ്ടെന്ന് ആത്മപരിശോധന നടത്താൻ ഞാൻ എല്ലാ മാധ്യമസ്ഥാപനങ്ങളോടും അഭ്യർത്ഥിക്കുന്നു." ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. നമ്മൾ വായിക്കുന്ന പുസ്തകങ്ങളെ വിമർശനാത്മകമായി സമീപിക്കുക, വായിക്കുന്ന പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അവ എഴുതിയ ആളുകളോടും ചോദ്യങ്ങൾ ഉന്നയിക്കുക, വായിക്കുന്നതും അറിയുന്നതും അന്ധമായി വിശ്വസിക്കാതിരിക്കുക എന്നീ ശീലങ്ങളെല്ലാം പിന്തുടരേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നല്ല വിവരവും യുക്തിബോധവുമുള്ള പൗരന്മാർ രാജ്യത്തിന്റെ ആരോഗ്യകരമായ വികസനത്തിന് നിർണായക സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസങ്ങൾക്കു മുൻപ് ജസ്റ്റിസ് എൻ.വി രമണ മാധ്യമങ്ങളെ ശകാരിച്ചിരുന്നു. കംഗാരു കോടതികൾ നടത്തുന്നതിനെതിരെയും ജുഡീഷ്യൽ വിഷയങ്ങളിൽ മാധ്യമ വിചാരണ നടത്തുന്നതിനിനെതിരെയും ആയിരുന്നു വിമർശനം. ചില അജണ്ടകളെ അടിസ്ഥാനമാക്കിയുള്ള സംവാദങ്ങൾ നടത്തി മാധ്യമങ്ങൾ അതിരുകടക്കുന്നു എന്നും ഉത്തരവാദിത്തങ്ങൾ മറക്കുന്നു എന്നും ജനാധിപത്യത്തെ പിന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളാണ് ഇക്കാര്യത്തിൽ മുന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

First published:

Tags: Journalist, News paper, Supreme court