• HOME
  • »
  • NEWS
  • »
  • india
  • »
  • New norms | ദേശസുരക്ഷയ്‌ക്കെതിരെ പ്രവർത്തിച്ചാൽ മാധ്യമപ്രവർത്തകർക്ക് Accreditation ഇല്ല; Web മേഖലയ്ക്ക് പരിഗണന

New norms | ദേശസുരക്ഷയ്‌ക്കെതിരെ പ്രവർത്തിച്ചാൽ മാധ്യമപ്രവർത്തകർക്ക് Accreditation ഇല്ല; Web മേഖലയ്ക്ക് പരിഗണന

മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ 'ഗുരുതരമായ കുറ്റം' ചുമത്തിയാല്‍ അക്രെഡിറ്റേഷന്‍ സസ്പെന്‍ഡ് ചെയ്യാമെന്ന് പുതിയ നയം വ്യക്തമാക്കുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    മാധ്യമപ്രവർത്തകർക്കായി കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ പുതിയ അക്രെഡിറ്റേഷന്‍ നയം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (PIB) പുറത്തിറക്കി. ഇതിൽ അക്രെഡിറ്റേഷൻ (Accreditation) ലഭിക്കുന്ന മാധ്യമപ്രവർത്തകർക്ക് (Journalists) ബാധകമാകുന്ന കർശനമായ വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു മാധ്യമപ്രവർത്തകൻ "ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും ധാർമ്മികതയ്ക്കും ക്രമസമാധാനത്തിനും സഭ്യതയ്ക്കും നീതിയ്ക്കും എതിരായി പ്രവർത്തിച്ചാൽ, ആ പത്രപ്രവർത്തകന് സർക്കാർ നൽകുന്ന അക്രഡിറ്റേഷൻ നഷ്ടപ്പെടും. കോടതിയലക്ഷ്യം, അപകീർത്തിപ്പെടുത്തൽ, പ്രേരണ കുറ്റം എന്നിവയുമായി ബന്ധപ്പെട്ടും അക്രെഡിറ്റേഷൻ നഷ്ടപ്പെടാം.

    കേന്ദ്ര ഗവൺമെന്റിന്റെ ഔദ്യോഗിക കമ്മ്യൂണിക്കേഷൻ വിഭാഗമായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) പുറത്തിറക്കിയ പുതിയ അക്രെഡിറ്റേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വെബ് ജേണലിസ്റ്റുകൾക്കും (Web Journalists) ആദ്യമായി സർക്കാർ അക്രെഡിറ്റേഷൻ നൽകാൻ തീരുമാനിച്ചു.

    ഓൺലൈൻ മാധ്യമങ്ങളെയും ഒടിടി പ്ലാറ്റ്‌ഫോമുകളെയും നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ രൂപീകരിച്ച് ഏകദേശം ഒരു വർഷത്തിനു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം. 'വർക്കിംഗ് ജേണലിസ്റ്റ്' എന്ന നിർവചനത്തിന് കീഴിൽ ഡിജിറ്റൽ, ഇലക്ട്രോണിക് മീഡിയ ജേണലിസ്റ്റുകളെ ഉൾപ്പെടുത്താൻ സർക്കാർ അനുവദിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു.

    പത്രപ്രവര്‍ത്തനേതര പ്രവര്‍ത്തനങ്ങള്‍, തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കല്‍, പത്രപ്രവര്‍ത്തകന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നിലവിലില്ലെങ്കിലോ അല്ലെങ്കില്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ സംഘടനയില്‍ നിന്ന് പുറത്തുപോയാലോ അക്രെഡിറ്റേഷന്‍ സസ്പെന്റ് ചെയ്യാം.

    സോഷ്യല്‍ മീഡിയയിലോ വിസിറ്റിംഗ് കാര്‍ഡുകളിലോ ലെറ്റര്‍ഹെഡുകളിലോ 'ഇന്ത്യ ഗവണ്‍മെന്റ് അംഗീകൃതം' എന്ന് പരാമര്‍ശിക്കുന്നതില്‍ നിന്ന് പുതിയ നയം പത്രപ്രവര്‍ത്തകനെ വിലക്കുന്നു.

    അക്രെഡിറ്റേഷന്റെ മുഴുവൻ നടപടിക്രമങ്ങളും കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും നിയമങ്ങൾക്ക് പൂർണ്ണ വ്യക്തതയുണ്ടെന്നും ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ 'ഗുരുതരമായ കുറ്റം' ചുമത്തിയാല്‍ അക്രെഡിറ്റേഷന്‍ സസ്പെന്‍ഡ് ചെയ്യാമെന്ന് പുതിയ നയം വ്യക്തമാക്കുന്നു.

    ചൈനയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഒരു മാധ്യമപ്രവർത്തകനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും നിയമത്തിൽ ചില വ്യവസ്ഥകളില്ലാത്തതിനാൽ അദ്ദേഹത്തിന്റെ അക്രെഡിറ്റേഷൻ റദ്ദാക്കാൻ കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. "നിരവധി കേസുകളിൽ ഇത്തരത്തിൽ ഒരു നടപടിയും എടുക്കാൻ കഴിഞ്ഞിട്ടില്ല," പുതിയ വ്യവസ്ഥകൾ വിശദീകരിച്ചുകൊണ്ട് ഉദ്യോഗസ്ഥൻ പറഞ്ഞു.

    കഴിഞ്ഞ കുറച്ചു മാസങ്ങളായി പുതിയ നയത്തിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. 2013ൽ നിലവിൽ വന്ന സർക്കാരിന്റെ അവസാന മാധ്യമ അക്രെഡിറ്റേഷൻ നിയമത്തിലും ഈ രണ്ട് വ്യവസ്ഥകൾ ഉൾപ്പെട്ടിരുന്നില്ല. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം തയ്യാറാക്കിയ പുതിയ അക്രെഡിറ്റേഷൻ നയത്തിന് കീഴിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്.

    മീഡിയ അക്രഡിറ്റേഷൻ കാർഡുകൾ ഇഷ്യൂ ചെയ്യുമ്പോൾ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ കാർഡ് പിൻവലിക്കുമെന്നും ദുരുപയോഗം ചെയ്താൽ അക്രെഡിറ്റേഷൻ പിൻവലിക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുമെന്നും മാത്രമാണ് പഴയ പോളിസിയിൽ വ്യക്തമാക്കിയിരുന്നത്.

    പിഐബി അക്രെഡിറ്റേഷൻ കാർഡുള്ളവർക്ക് ഡൽഹി-എൻസിആറിനുള്ളിലെ സർക്കാർ ഓഫീസുകളിളും പ്രധാനപ്പെട്ട സർക്കാർ ചടങ്ങുകളിലും പ്രവേശനം ലഭിക്കും. ഇതര സംസ്ഥാനങ്ങളിലെ മാധ്യമപ്രവർത്തകർക്ക് പ്രസ് അക്രഡിറ്റേഷൻ കാർഡുകൾ അതത് സംസ്ഥാന സർക്കാരുകളാണ് നൽകുന്നത്.

    പിഐബി പ്രതിവർഷം 3,000 പ്രസ് അക്രെഡിറ്റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നുണ്ട്. റെയിൽവേ നിരക്ക് ഇളവുകളും കേന്ദ്ര ഗവൺമെന്റ് ഹെൽത്ത് സ്കീം (സിജിഎച്ച്എസ്) കാർഡും പിഐബി അക്രഡിറ്റേഷൻ കാർഡിനൊപ്പം ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളാണ്.

    ഡിജിറ്റൽ മീഡിയയിലെ ജേണലിസ്റ്റുകളുടെ അക്രെഡിറ്റേഷനായി, അപേക്ഷകർ വെബ്‌സൈറ്റിന്റെ സിഎജി അംഗീകൃത അല്ലെങ്കിൽ എംപാനൽഡ് ഓഡിറ്റർമാർ സാക്ഷ്യപ്പെടുത്തിയ കഴിഞ്ഞ ആറ് മാസത്തെ ശരാശരി പ്രതിമാസ യുണീക്ക് വിസിറ്റേഴ്സിന്റെ എണ്ണം റിപ്പോർട്ട് ചെയ്യണം. 10 ലക്ഷം മുതൽ 50 ലക്ഷം വരെ യുണീക്ക് വിസിറ്റേഴ്സുള്ള ന്യൂസ് വെബ്‌സൈറ്റുകളിൽ ജോലി ചെയ്യുന്ന ഡിജിറ്റൽ മീഡിയ ജേണലിസ്റ്റിന് അക്രെഡിറ്റേഷന് അർഹതയുണ്ട്. പ്രതിമാസം ഒരു കോടിയിലധികം യുണീക്ക് വിസിറ്റേഴ്സുള്ള ന്യൂസ് വെബ്‌സൈറ്റുകളിൽ നിന്ന് നാല് പത്രപ്രവർത്തകർക്ക് അക്രെഡിറ്റേഷൻ ലഭിക്കും.

    പുതിയ നയം അനുസരിച്ച് പത്രങ്ങൾ, മാഗസിനുകൾ, ടിവി വാർത്താ ചാനലുകൾ എന്നിവയിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നിശ്ചിത ക്വാട്ടകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
    Published by:user_57
    First published: