• HOME
  • »
  • NEWS
  • »
  • india
  • »
  • ജെ പി നഡ്ഡ BJP വർക്കിങ് പ്രസിഡന്റ്; അധ്യക്ഷനായി ‌അമിത് ഷാ തുടരും

ജെ പി നഡ്ഡ BJP വർക്കിങ് പ്രസിഡന്റ്; അധ്യക്ഷനായി ‌അമിത് ഷാ തുടരും

ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം

ജെ പി നഡ്ഡ

ജെ പി നഡ്ഡ

  • Last Updated :
  • Share this:
    ന്യൂഡൽഹി: മുതിർന്ന നേതാവ് ജെ പി നഡ്ഡയെ ബിജെപി വർക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഡൽഹിയിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. അധ്യക്ഷനായി അമിത് ഷാ തന്നെ തുടരും. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായതിന് പിന്നാലെ ചുമതലകൾ വഹിക്കുന്നതിനായി വർക്കിങ് പ്രസിഡന്റിനെ നിയമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

     





    'അമിത് ഷായുടെ കീഴിൽ പാർട്ടി നിരവധി തെരഞ്ഞെടുപ്പുകൾ വിജയിച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ അദ്ദേഹത്തിന് ആഭ്യന്തര മന്ത്രിയുടെ ചുമതലകൾ കൂടി നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സംഘടനാ തെരഞ്ഞെടുപ്പിൽ പാർട്ടി അധ്യക്ഷനെ സഹായിക്കുന്നതിനാണ് വർക്കിങ് പ്രസിഡന്റായി ജെ പി നഡ്ഡയെ ചുമതലപ്പെടുത്തിയിരിക്കുന്നത്'- പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

    ഹിമാചൽപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ ജെ പി നഡ്ഡ ബിജെപി പാർലമെന്ററി ബോർഡ് സെക്രട്ടറിയുടെ ചുമതല വഹിച്ചുവരുകയായിരുന്നു. ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു നഡ്ഡ.
    First published: