• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജെ.പി.നദ്ദ വരുമ്പോൾ ബിജെപിക്ക് എന്തു മാറ്റമുണ്ടാകും? പുതിയ അധ്യക്ഷനെ ഇന്നു പ്രഖ്യാപിച്ചേക്കും

അമിത്ഷായുടെ വിശ്വസ്തന്‍ ഭൂപേന്തര്‍ യാദവ് വര്‍ക്കിംഗ് പ്രസിഡന്‍റോ വൈസ് പ്രസിഡന്‍റോ ആകും

News18 Malayalam | news18
Updated: January 20, 2020, 8:10 AM IST
ജെ.പി.നദ്ദ വരുമ്പോൾ ബിജെപിക്ക് എന്തു മാറ്റമുണ്ടാകും?  പുതിയ അധ്യക്ഷനെ ഇന്നു പ്രഖ്യാപിച്ചേക്കും
nadda
  • News18
  • Last Updated: January 20, 2020, 8:10 AM IST IST
  • Share this:
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷനായി ജഗത് പ്രകാശ് നദ്ദയെ ഇന്ന് തെരഞ്ഞെടുത്തേക്കും. രാവിലെ 10.30ഓടെ സംഘടന തിരഞ്ഞെടുപ്പ് ചുമതലയുള്ള രാധ മോഹൻ സിംഗ് നദ്ദയുടെ നാമനിർദേശ പത്രിക സ്വീകരിക്കും. എതിരില്ലാതെയാകും നദ്ദ ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തേക്കെത്തുക. അടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത ഷായും പങ്കെടുക്കുന്ന വിപുലമായ ചടങ്ങിൽ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പ് ഏകകണ്ഠമായതിനാൽ ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അമിത്ഷായുടെ വിശ്വസ്തന്‍ ഭൂപേന്തര്‍ യാദവ് വര്‍ക്കിംഗ് പ്രസിഡന്‍റോ വൈസ് പ്രസിഡന്‍റോ ആകും.പാര്‍ട്ടി ദേശീയ നേതൃസമിതികളും പുനഃസംഘടിപ്പിക്കുന്നുണ്ട്.

Also Read-താനെന്താടോ പോലീസ് സ്റ്റേഷനിൽ? ഒരു ലോട്ടറി അടിച്ചു സാറേ

ഹിമാചല്‍ പ്രദേശിൽ ജനിച്ച ജഗത് പ്രകാശ് നദ്ദ എബിവിപിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. യുവമോര്‍ച്ച ദേശീയ അധ്യക്ഷനായി തുടങ്ങി അവിടെനിന്നാണ് ബിജെപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ ആകുന്നത്. 1993 ലും 98ലും ഹിമാചല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വിജയത്തില്‍ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2007 ല്‍ പ്രേം കുമാര്‍ ധൂമല്‍ മന്ത്രിസഭയില്‍ അംഗമായി. 2012 ഓടെ ല്‍ ദേശിയ രാഷ്ടീയത്തിലേക്ക് ചുവട് മാറ്റിയ നദ്ദ പിന്നീട് രാജ്യസഭാ അംഗമായി.

2014 ല്‍ ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യവകുപ്പ് മന്ത്രി. രണ്ടാം മോദി സർക്കാരിൽ പാർട്ടി അധ്യക്ഷനായ അമിത് ഷാ ആഭ്യന്തര മന്ത്രിയായതോടെ വര്‍ക്കിംഗ് പ്രസിഡൻറായി ചുമതലയേറ്റു.. ഇതിനിടെയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കാര്യമായ തിരിച്ചടികള്‍ ഇല്ലാതെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുകയും ചെയ്തു.‌‌

അമിത് ഷായുടെ പ്രവര്‍ത്തന മികവ് വച്ചാകും എല്ലാവരും നദ്ദയെയും അളക്കുക. പറഞ്ഞത് പ്രാവർത്തികമാക്കുന്ന ഷായുടെ ശൈലി ന‍ദ്ദയ്ക്ക് എത്ര കണ്ട് പ്രാവർത്തികാമാക്കാൻ സാധിക്കും എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും വിശ്വസ്തനായ നദ്ദ, ആർഎസ്എസിനും താത്പ്പര്യമുള്ള നേതാവാണ് എന്നതും അനുകൂല ഘടകമാണ്.ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പാണ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം നദ്ദയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലുള്ള വിയോജിപ്പുകളും പൗരത്വ നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളും തുടരുമ്പോൾ അധ്യക്ഷ പദം എല്‍ക്കുന്ന കാലയളവ് ബിജെപിയെ സംബന്ധിച്ചും നദ്ദയെ സംബന്ധിച്ചും തീർത്തും നിര്‍ണ്ണായകമാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 20, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍