മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം'(Marakkar) നമ്മുടെ അഭിമാനമാണെന്ന് സംവിധായകന് ജൂഡ് ആന്റണി ജോസഫ്(Jude Anthany Joseph). ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് താന്‍ മരക്കാര്‍ കണ്ടതെന്നും ജൂഡ് പറഞ്ഞു.
ഒരു സിനിമയേയും എഴുതി തോല്പ്പിക്കാനാവില്ലായെന്നും ജൂഡ് കുറിച്ചു. ഫേസ്ബുക്കിലൂടെ ആയിരുന്നു ജൂഡ് പ്രതികരിച്ചത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
'ഞാന്‍ ഒരു കടുത്ത ലാലേട്ടന് ഫാനാണ് , ഞാനൊരു കടുത്ത പ്രിയദര്ശന് ഫാനാണ് . ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാന്‍ മരക്കാര്‍ കണ്ടത്. 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയന് സാറിനൊരു ബിഗ് സല്യൂട്ട്.
ഒരുസിനിമയെയും എഴുതി തോല്‍പ്പിക്കാന്‍ പറ്റില്ല. എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്മാരോട് ഒരു കാര്യം മാത്രം പറയാം. ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ് . ചെറിയ ബഡ്ജറ്റില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ ഇനിയും മലയാള സിനിമക്ക് കഴിയട്ടെ', എന്ന് ജൂഡ് ആന്റണി കുറിച്ചു.
'എല്ലാ അപവാദ പ്രചരണങ്ങളെയും മരക്കാര്‍ അതിജീവിക്കും'; മാല പാര്‍വ്വതി
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു 'മരക്കാര്‍ : അറബിക്കടലിന്റെ സിംഹം' (Marakkar).ചിത്ര പുറത്തിറങ്ങിയതിന് ശേഷം നിരവധി റെ്ക്കോര്ഡുകളാണ് സ്വന്തമാക്കിയത്.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിന് എതിരെ നിരവധി ആളുകള്‍ മോശം പ്രതികരണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. ഇത് സംഘടിതമായി ചിത്രത്തെ മോശമായി കാണിക്കാനുള്ള ശ്രമാണെന്ന് മറ്റൊരു വിഭാഗവും അഭിപ്രയപ്പെട്ടിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിച്ച മാല പാര്‍വ്വതി മരക്കാർ സിനിമയ്ക്ക് എതിരെ നടക്കുന്ന പ്രചാരങ്ങള്‍ക്ക് എതിരെ പ്രതികരണായി രംഗത്ത് എത്തിയിരിക്കുകയാണ്.
കോവിഡിന്റെ ആഘാതം വലിയ രീതിയിലാണ് സിനിമയെ ബാധിച്ചത്. കുറുപ്പും ജാനേമനും മാനാടും ഒക്കെ തിയറ്ററില്‍ വിജയിക്കുന്നതായി അറിഞ്ഞപ്പോള്‍ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടതായി മലാ പാര്‍വ്വതി പറഞ്ഞു.
'മരക്കാര്‍' തിയറ്ററിലേക്കെത്തുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്കി. ചിത്രമിറങ്ങിയ അന്ന് മുതല്‍, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകള്‍ കണ്ടു തുടങ്ങി. സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്.
എന്നാല്‍ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ഈ പ്രിയദര്ശന് ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കമെന്നും അവര്‍ പറഞ്ഞു.ചിത്രത്തിന്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സിനിമയെ സ്നേഹിക്കുന്നവര്‍ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.