'പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയയാക്കി' യെന്ന് ഭാര്യ; പരാതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ജഡ്ജി

ഇതിനെ തുടർന്ന് കോടതിയുടെ അനുമതിയില്ലാതെ കുറ്റപത്രം ഫയൽ ചെയ്യരുതെന്ന് ഡിവിഷൻ ബെഞ്ച് ജസ്റ്റിസുമാരായ ഷീരം മോദക്, സക ഹഖ് എന്നിവർക്ക് പൊലീസ് നിർദ്ദേശം നൽകി.

News18 Malayalam | news18
Updated: August 4, 2020, 10:40 PM IST
'പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയയാക്കി' യെന്ന് ഭാര്യ; പരാതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ജഡ്ജി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: August 4, 2020, 10:40 PM IST
  • Share this:
നാഗ്പുർ: താനുമായി അകന്നുകഴിയുന്ന ഭാര്യയുടെ പരാതിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിംഗ് സെഷൻ ജഡ്ജി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലാണ് കുടുംബത്തോടൊപ്പമെത്തി ജഡ്ജി ഇക്കാര്യം ആവശ്യപ്പെട്ടത്.

അമരാവതിയിലെ വാറൂദ് പൊലീസ് സ്റ്റേഷനിലാണ് സ്ത്രീ പരാതി നൽകിയത്. തന്നെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഭർത്താവ് ഇരയാക്കിയെന്നും മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. കൂടാതെ, തന്റെ അശ്ലീല ചിത്രങ്ങൾ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തിയതായും ഭാര്യ പരാതിപ്പെട്ടു.

You may also like:അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിഹാർ സർക്കാർ [NEWS]കോവിഡ് വ്യാപനത്തിനിടയിലും സ്കൂളുകൾ തുറക്കണമെന്ന് ആവർത്തിച്ച് ട്രംപ് [NEWS] കോവിഡ് പ്രതിരോധത്തിനായി പൊലീസിന്റെ ആക്ഷൻ പ്ലാൻ [NEWS]

ഭാര്യയുടെ പരാതിയെ തുടർന്ന് ജൽഗാവോനിലെ മുക്തൈ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു. പിന്നീട് കേസ് വാറൂദ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന്, ജഡ്ജിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഐപിസി 498A, 377, 323, 504, 506 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. സെഷൻ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുത്തതിനെ തുടർന്ന് എല്ലാ ആഴ്ചയും സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് സെഷൻ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഇതിനെ തുടർന്ന് കോടതിയുടെ അനുമതിയില്ലാതെ കുറ്റപത്രം ഫയൽ ചെയ്യരുതെന്ന് ഡിവിഷൻ ബെഞ്ച് ജസ്റ്റിസുമാരായ ഷീരം മോദക്, സക ഹഖ് എന്നിവർക്ക് പൊലീസ് നിർദ്ദേശം നൽകി. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13-ബി പ്രകാരം പരസ്പരം വിവാഹമോചന കേസ് ഫയൽ ചെയ്തതിന് ശേഷമാണ് ഭാര്യ പരാതി നൽകിയിരിക്കുന്നത്. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതു വരെ അപേക്ഷകർ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
Published by: Joys Joy
First published: August 4, 2020, 10:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading