• HOME
  • »
  • NEWS
  • »
  • india
  • »
  • Bilkis Bano Case | ബിൽക്കിസ് ബാനു കേസ്: പ്രതികൾക്ക് സ്വീകരണം നൽകിയതിനെ വിമർശിച്ച് വിധി പ്രസ്താവിച്ച ജഡ്ജി

Bilkis Bano Case | ബിൽക്കിസ് ബാനു കേസ്: പ്രതികൾക്ക് സ്വീകരണം നൽകിയതിനെ വിമർശിച്ച് വിധി പ്രസ്താവിച്ച ജഡ്ജി

പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാരിൻെറ നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.

  • Last Updated :
  • Share this:
    ഗുജറാത്തിലെ (Gujarat) ബിൽക്കിസ് ബാനു (Bilkis Bano) കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്ക് സ്വീകരണം നൽകിയ നടപടി വലിയ തെറ്റെന്ന് കേസിൽ 14 വർഷം മുമ്പ് വിധി പ്രസ്താവിച്ച ജഡ്ജി. ശിക്ഷാ നടപടി ഇളവ് ചെയ്യാൻ സർക്കാരിന് സാധിക്കും. അത് നിയമത്തിൻെറ പരിധിയിൽ നിൽക്കുന്ന കാര്യമാണ്. എന്നാൽ ബലാത്സംഗക്കേസിലെ പ്രതികളെ ആദരിക്കുന്നത് ന്യായീകരിക്കാൻ സാധിക്കില്ലെന്ന് വിരമിച്ച ജഡ്ജിയായ യുഡി സാൽവി പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപ സമയത്താണ് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. അവരുടെ കുടുംബാംഗങ്ങളെല്ലാം കൊല്ലപ്പെടുകയും ചെയ്തിരുന്നു. കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചിരുന്നത്.

    ചില പ്രാദേശിക നേതാക്കളാണ് പ്രതികൾക്ക് സ്വീകരണം ഒരുക്കിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. “കേസിലെ വിധി പറഞ്ഞപ്പോൾ പ്രത്യേകിച്ച് വലിയ കാര്യമൊന്നും ചെയ്തതായി ഞാൻ കരുതിയിരുന്നില്ല. എൻെറ വിധി പ്രസ്താവം എൻെറ ഡ്യൂട്ടി മാത്രമായിരുന്നു,” ബിൽക്കിസ് ബാനുവിന് ഐകദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് നടത്തിയ പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് സാൽവി പറഞ്ഞു. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതുമായി ബന്ധപ്പെട്ട് തനിക്ക് പ്രതികരിക്കാൻ സാധിക്കില്ല. എന്തെല്ലാം ഘടകങ്ങൾ പരിഗണിച്ചാണ് അവരെ ജയിൽ മോചിതരാക്കിയതെന്ന് തനിക്ക് അറിയില്ലെന്നും സാൽവി കൂട്ടിച്ചേർത്തു.

    Also Read-Exclusive | പൊലീസുകാർക്കെതിരായ നാലു തമിഴ് യുവാക്കളുടെ കൊലപാതകശ്രമം; പിന്നിൽ ISIS ബന്ധമെന്ന് NIA കുറ്റപത്രം

    “പ്രതികൾക്ക് സ്വീകരണം നൽകിയത് തെറ്റായ കാര്യമാണെന്നതിൽ സംശയമില്ല. പ്രതികൾ അത്തരം ഒരു ആദരിക്കൽ സ്വീകരിക്കാനും പാടില്ലായിരുന്നു,” മുൻ ജഡ്ജി പറഞ്ഞു. ഗുജറാത്ത് സർക്കാർ ശിക്ഷ ഇളവ് ചെയ്യാൻ തീരുമാനിച്ചതോടെ കേസിലെ 11 പ്രതികളാണ് ജയിൽ മോചിതരായി പുറത്തിറങ്ങിയത്. ആഗസ്ത് 15നാണ് ഇവർ ഗോധ്ര സബ് ജയിലിൽ നിന്നും മോചിതരായത്.

    തനിക്ക് ഭീഷണിയുണ്ടെന്ന് ബിൽക്കിസ് ബാനു പരാതിപ്പെട്ടതിനെ തുടർന്ന് 2004ൽ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് കേസിൻെറ വിചാരണ മുംബൈയിലെ കോടതിയിലാണ് നടന്നത്. സിബിഐ സ്പെഷ്യൽ കോടതി ജഡ്ജി ആയിരുന്ന സാൽവി 2008 ജനുവരി 21ന് കേസിലെ എല്ലാ പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷയാണ് പ്രഖ്യാപിച്ചത്. തനിക്ക് അന്നത്തെ വിധി ഒരിക്കൽ കൂടി വായിക്കണമെന്നുണ്ട്. എന്നാൽ അതിപ്പോൾ ലഭ്യമല്ലെന്നും സാൽവി പറഞ്ഞു.

    Also Read-T Raja Singh| പ്രവാചക നിന്ദ: അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ ബിജെപി എംഎൽഎയ്ക്ക് ജാമ്യം

    പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാരിൻെറ നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. 2002 ഫെബ്രുവരി 7ന് ഗോധ്രയിലെ സബർമതി എക്സ്പ്രസ് തീവെച്ച് 59 പേർ കൊല്ലപ്പെട്ട സംഭവത്തിന് ശേഷമാണ് ഗുജറാത്തിൽ കലാപം പൊട്ടിപ്പുറപ്പെടുന്നത്. ബിൽക്കിസ് ബാനു ആ സമയത്ത് അഞ്ച് മാസം ഗർഭിണിയായിരുന്നു. ചെറിയ മകളടക്കം15 പേരടങ്ങിയ ബിൽക്കിസ് ബാനുവിൻെറ കുടുംബം കലാപ സമയത്ത് ഒരു വയലിലാണ് രക്ഷപ്പെട്ടെത്തിയത്. എന്നാൽ മുപ്പതോളം പേരടങ്ങിയ സംഘം അവിടെ വെച്ച് ഈ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. ബിൽക്കിസ് ബാനുവിനെ പ്രതികൾ അവിടെ വെച്ചാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അവരുടെ കുടുംബത്തിലെ 7 പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു.
    Published by:Jayesh Krishnan
    First published: